അജ്മാന്: അജ്മാൻ വിനോദ സഞ്ചാര വകുപ്പിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൈക്കിൾ റൈഡ് മത്സരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച നടക്കുന്ന അഞ്ചാം പതിപ്പിന് 600 ലധികം കായികതാരങ്ങൾ അണിനിരക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിനെ വളര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 600 ലധികം അത്‌ലറ്റുകളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്ന മത്സരം അജ്മാന് അൽ സോറയിൽ നിന്ന് ആരംഭിക്കും. 53, 106 കിലോമീറ്ററുകളിലാണ് പ്രധാനമായും മത്സരം അരങ്ങേറുന്നത്.
അജ്മാന് അല്‍ സോറയില്‍ നിന്നാരംഭിക്കുന്ന സൈക്കിള്‍ സവാരി എമിറേറ്റിെൻറ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കും. പരിപാടിയോടനുബന്ധിച്ച് അജ്മാനില്‍ പ്രധാന പാതകളിൽ വെള്ളിയാഴ്ച രാവിലെ അഞ്ച് മുതല്‍ 11 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. 106 കിലോമീറ്റര്‍ വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് 225 ദിര്‍ഹവും 53 കിലോമീറ്റര്‍ വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ക്ക് -180 ദിര്‍ഹവുമാണ് ഈടാക്കുന്നത്.
റമദ അജ്മാൻ ഹോട്ടലിൽ നിന്നുള്ള ഫിനിഷർ മെഡൽ, ഫോട്ടോ സേവനങ്ങൾ, പ്രഭാത ഭക്ഷണം എന്നിവ രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കും. വിജയികള്‍ക്ക് മികച്ച പാരിതോഷികങ്ങളും സംഘാടകര്‍ നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.