പെ​ഡ​സ്ട്രി​യ​ന്‍ ക്രോ​സി​ങ്ങി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന സൈ​ക്കി​ള്‍ യാ​ത്രി​ക​നെ കാ​ര്‍ ഇ​ടി​ച്ചി​ടു​ന്നു

റോഡ് സുരക്ഷ; കാല്‍നടയാത്രികരുടെയും ഡ്രൈവര്‍മാരുടെയും കൂട്ടുത്തരവാദിത്തം

അ​ബൂ​ദ​ബി: അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങി​നെ തു​ട​ര്‍ന്ന് കാ​ല്‍ന​ട​യാ​ത്രി​ക​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​െ​വ​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്. കാ​ല്‍ന​ട​യാ​ത്രി​ക​ര്‍ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ന് നി​ഷ്‌​ക​ര്‍ഷി​ച്ചി​രി​ക്കു​ന്ന ഇ​ട​ത്തു​കൂ​ടി ന​ട​ക്കു​ന്ന​വ​രെ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ന്ന​ത്.

പെ​ഡ​സ്ട്രി​യ​ന്‍ ക്രോ​സി​ങ് ഉ​ള്ള ഇ​ട​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍മാ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​യ്ക്കു​ക​യും കാ​ല്‍ന​ട​യാ​ത്രി​ക​ര്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ നി​ല്‍ക്കു​ന്നു​ണ്ടോ​യെ​ന്നു നോ​ക്കു​ക​യും വേ​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു. സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് കാ​ല്‍ന​ട​യാ​ത്രി​ക​രു​ടെ​യും ഡ്രൈ​വ​ര്‍മാ​രു​ടെ​യും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

കാ​ല്‍ന​ട​യാ​ത്രി​ക​ര്‍ക്ക് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ചാ​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് അ​ബൂ​ദ​ബി പൊ​ലീ​സ് ഈ ​വി​ഡി​യോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​െ​വ​ച്ച​ത്. കാ​ല്‍ന​ട​യാ​ത്രി​ക​ര്‍ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ നി​ഷ്‌​ക​ര്‍ഷി​ച്ചി​രി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍ അ​വ​ര്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍ക​ണ​മെ​ന്ന് ട്രാ​ഫി​ക് ആ​ന്‍ഡ് പ​ട്രോ​ള്‍ഡ് ഡ​യ​റ​ക്ട​റേ​റ്റ് ഡ്രൈ​വ​ര്‍മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല്‍ന​ട​യാ​ത്രി​ക​ര്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ​വേ​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു. നി​ര്‍ദി​ഷ്ട ഇ​ട​ങ്ങ​ളി​ല്‍ കാ​ല്‍ന​ട​യാ​ത്രി​ക​ര്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കാ​ത്ത ഡ്രൈ​വ​ര്‍മാ​ര്‍ക്ക് 500 ദി​ര്‍ഹം പി​ഴ​യും ലൈ​സ​ന്‍സി​ല്‍ ആ​റ് ബ്ലാ​ക്ക് പോ​യ​ന്‍റു​മാ​ണ് യു.​എ.​ഇ. ഫെ​ഡ​റ​ല്‍ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

അ​ബൂ​ദ​ബി എ​മി​റേ​റ്റി​ല്‍ ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍ക്കു​ന്ന മു​സ​ഫ മേ​ഖ​ല​യി​ല്‍ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും വാ​ഹ​ന​ങ്ങ​ള്‍ വ​രു​ന്ന​ത് ഗൗ​നി​ക്കാ​തെ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്ക് പൊ​ലീ​സ് പി​ഴ​യി​ടു​ക​യും താ​ക്കീ​ത് ന​ല്‍കു​ക​യും ചെ​യ്യു​ന്നു​ണ്ട്. നി​ര്‍ദി​ഷ്ട പാ​ത​യി​ലൂ​ടെ​യ​ല്ലാ​തെ കാ​ല്‍ന​ട​ക്കാ​ര്‍ റോ​ഡു​ക​ള്‍ മു​റി​ച്ചു​ക​ട​ക്കു​ന്ന അ​പ​ക​ട​സാ​ധ്യ​ത വ​ര്‍ധി​പ്പി​ക്കു​ന്നു​ണ്ട്.

യു.​എ.​ഇ​യി​ല്‍ ന​ട​ക്കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കാ​ര​ണം പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ 95 ശ​ത​മാ​ന​വും ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തു​മൂ​ലം സം​ഭ​വി​ച്ച​താ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങി​ന് 800 ദി​ര്‍ഹം പി​ഴ​യും ലൈ​സ​ന്‍സി​ല്‍ നാ​ല് ബ്ലാ​ക്ക് പോ​യ​ന്‍റും ചു​മ​ത്തു​മെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - road safety; Joint liability of pedestrians and drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.