ദുബൈ: മുൻ ബ്രസീലിയൻ ഫുട്ബാൾ താരം റൊണാൾഡീഞ്ഞോക്ക് യു.എ.ഇ-ഗോൾഡൻ വിസ അനുവദിച്ചു. 10 വർഷത്തെ വിസയാണ് അനുവദിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര ഫുട്ബാൾ താരങ്ങളിൽ ഒരാളായിരുന്നു റൊണാൾഡീഞ്ഞോയോടുള്ള ആദരസൂചകമായാണ് വിസ അനുവദിച്ചത്. നേരേത്ത, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂയി ഫിഗോ, പോൾ പോഗ്ബ, റോബർട്ടോ കാർലോസ്, ലുകാകു, ദിദിയർ ദ്രോഗ്ബെ, പിജാനിക്, ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച്ച്, കാമറൂൺ ഫുട്ബാൾ താരം സാമുവൽ എറ്റൂ തുടങ്ങിയവർക്കും ഗോൾഡൻ റെസിഡൻസി അനുവദിച്ചിരുന്നു.
ബ്രസീലിെൻറ 2002 ലോകകപ്പ് നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് റൊണാൾഡീഞ്ഞോ. കേരളത്തിലും നിരവധി ആരാധകരുള്ള അദ്ദേഹം ഇടക്ക് കേരള സന്ദർശനം നടത്തിയിരുന്നു. 2005ൽ ലോക ഫുട്ബാളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരവും നേടി. ബ്രസീലിനായി 101 മത്സരങ്ങളിൽ 35 ഗോളുകൾ നേടിയിട്ടുണ്ട്.
2015ൽ കളി നിർത്തിയെങ്കിലും 2018ലാണ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് റൊണാൾഡിഞ്ഞോ വിരമിക്കുന്നത് കഴിഞ്ഞദിവസം ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിെൻറ മുഖ്യ കാര്യാലയമായ ജാ-ഫ്ലിയ ഓഫിസിൽ എത്തിയ താരത്തെ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂറും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മേജർ ജനറൽ അൽ മറി ഗോൾഡൻ വിസ അടിച്ച പാസ്പോർട്ട് താരത്തിന് കൈമാറി. യു.എ.ഇയിൽ 10 വർഷത്തേക്ക് അനുവദിക്കുന്ന ഗോൾഡൻ വിസാ കൂടുതൽ മേഖലയിലേക്ക് വ്യാപിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തിെൻറ ഭാഗമായാണ് പ്രമുഖ വ്യക്തികൾക്ക് വിസ അനുവദിക്കുന്നത്. വിവിധ വിഭാഗങ്ങളിൽപെട്ടവർ സമൂഹത്തിന് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് വിസ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.