ദുബൈ: പുതിയ ഫാൻസി നമ്പറുകളുടെ ലേലം പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 2,3,4,5 അക്ക നമ്പർ പ്ലേറ്റുകളും എഎ17, വി96 എന്നീ നമ്പറുകളും ഉൾപ്പെടെ 90 നമ്പർ പ്ലേറ്റുകളാണ് ഈ മാസം 12ന് ലേലം ചെയ്യുക.
എഎ, എൽ, എൻ, പി, ക്യൂ, ആർ, എസ്, ടി, യു, വി, ഡബ്ല്യൂ, എക്സ്, വൈ, ഇസെഡ് എന്നീ കോഡുകളിലാണ് നമ്പറുകൾ. താൽപര്യമുള്ളവർക്ക് ആർ.ടി.എ വെബ്സൈറ്റായ www.rta.ae, ദുബൈ ഡ്രൈവ് ആപ്, ദേര, അൽ ബർഷ, ഉമ്മുൽ റമൂൽ എന്നിവിടങ്ങളിലെ ആർ.ടി.എ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ എന്നിവ വഴി ഒക്ടോബർ ഏഴു മുതൽ രജിസ്റ്റർ ചെയ്യാം.
ഒക്ടോബർ 12ന് വൈകീട്ട് 4.30ന് ദുബൈയിലെ ജുമൈറ ബീച്ച് ഹോട്ടലിലാണ് ലേലം. ഹാളിൽ പരിമിതമായ സീറ്റുകളാണുള്ളത്. മുൻകൂർ രജിസ്ട്രേഷൻ കൂടാതെ വേദിയിൽ ഉച്ചക്ക് രണ്ടുമുതൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യമുണ്ടാകും. ലേലത്തിൽ ഫാൻസി നമ്പർ ലഭിക്കുന്നവർ അഞ്ച് ശതമാനം വാറ്റ് കൂടി അടക്കണം. ദുബൈയിൽ വാഹനമുള്ളവർക്ക് മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ യോഗ്യത.
ആർ.ടി.എയുടെ പേരിലുള്ള 25,000 ദിർഹമിന്റെ സെക്യൂരിറ്റി ചെക്ക് ലേലത്തിൽ പങ്കെടുക്കുന്നവർ സമർപ്പിക്കണം. കൂടാതെ 120 ദിർഹം ലേല ഫീസും നൽകണം. ഇത് തിരികെ ലഭിക്കില്ല. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, ഓൺലൈൻ, ദുബൈ ഡ്രൈവ് ആപ് എന്നിവ വഴി ഫീസ് അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.