ദുബൈ: പൊതുഗതാഗത ദിനാചരണത്തിെൻറ ഭാഗമായി റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയ ആഘോഷങ്ങളിൽ സമ്മാനം നേടിയത് ഇന്ത്യക്കാർ.
പൊതുഗതാഗത സംവിധാനത്തെ ഏറ്റവും കൂടുതൽ ആശ്രയിച്ചവർക്കാണ് അരലക്ഷം ദിർഹം വീതം സമ്മാനം നൽകിയത്. ഒക്ടോബർ 23 മുതൽ നവംബർ ഒന്ന് വരെ നോൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്ത് ഏറ്റവും കൂടുതൽ പോയൻറ് നേടുന്നവർക്കാണ് സമ്മാനം പ്രഖ്യാപിച്ചിരുന്നത്. മെട്രോ, ട്രാം, പൊതുബസുകൾ, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവയിലൊക്കെ യാത്ര ചെയ്യാനാവുമായിരുന്നു.
മീന ബസാറിന് സമീപം അൽ ഫഹീദിയിൽ താമസിക്കുന്ന മുഹമ്മദ് ഹംദാൻ ശൈഖ് മുഹ്യുദീനും (31) ആലയിൽ കിഴക്കേപുരയിൽ അബ്ദുൽ ഖാദറുമാണ് (52) ജേതാക്കളായത്. ജോലി സംബന്ധമായി നഗരം മുഴുവൻ കറങ്ങുന്ന ഇവർ വർഷങ്ങളായി പൊതുഗതാഗത സംവിധാനത്തെയാണ് ആശ്രയിച്ചിരുന്നത്. മറ്റ് വിജയികൾക്ക് 35000,15000 ദിർഹം വീതമുള്ള സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ആർ.ടി.എ. ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ മികച്ച ടാക്സി ഡ്രൈവർക്കുള്ള അവാർഡും അദ്ദേഹം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.