ദുബൈ: ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് നഗരമായി മാറാൻ കുതിക്കുന്ന ദുബൈയിലെ വാഹന സംബന്ധമായ ലൈസൻസിങ് സേവനങ്ങളെല്ലാം വീട്ടിലിരുന്ന് ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.പല സേവനങ്ങളും ജൂൺ മാസം മുതൽ സർവീസ് ഒൗട്ട്ലെറ്റുകളിൽ ലഭ്യമാവില്ല. പകരം വെബ്സൈറ്റ്, കാൾ സെൻറർ, ആപ്പ്, സ്വയം പ്രവർത്തിപ്പിക്കാവുന്ന കിയോസ്കുകൾ എന്നിവ വഴി മാത്രമാണ് കിട്ടുക.
പരിശോധന ആവശ്യമുള്ള വ്യക്തിഗത വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ, രജിസ്ട്രേഡ് വാഹനങ്ങളുടെ പട്ടിക, ടൂറിസ്റ് ട്രിപ്പുകളുടെ റിേട്ടൺ, വാഹനങ്ങളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പുതുക്കൽ സർട്ടിഫിക്കറ്റ, നഷ്ടപ്പെടുകയോ കേടു വരികയോ ചെയ്ത സർട്ടിഫിക്കറ്റുകൾ പുതുക്കി വാങ്ങൽ, ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് സ്മാർട്ട് ചാനലുകൾ മുഖേന ലഭിക്കുക. ആർ.ടി.എ െവബ്സൈറ്റിലും 8009090 എന്ന കാൾ സെൻറർ നമ്പറിലും വളരെ സുഗമമായി സേവനങ്ങൾക്കായി അപേക്ഷിക്കാമെന്ന് ലൈസൻസിങ് വിഭാഗം സി.ഇ.ഒ അബ്ദുല്ല യൂസുഫ് അൽ അലി പറഞ്ഞു.
സെപ്റ്റംബർ മുതൽ ഫൈനുകൾ അടക്കുന്നതും വ്യവസ്ഥ നമ്പർ പ്ലേറ്റിൽ വാഹന ഉടമാവകാശം പുതുക്കുന്നതും നമ്പർ പ്ലേറ്റ് മാറ്റുന്നതുമായ ജോലികളെല്ലാം ഒാൺലൈൻ^ സ്മാർട്ട് ചാനലുകൾ വഴി മാത്രമാക്കാനാണ് പദ്ധതി.
സർവീസ് കേന്ദ്രങ്ങളിൽ എത്തി സേവനം തേടുന്ന അവസ്ഥ കുറക്കുക, ഉപയോക്താക്കൾക്ക് അവരുടെ സൗകര്യമുള്ള സ്ഥലങ്ങളിൽ നിന്ന് സേവനം തേടാൻ കഴിയുക എന്നിങ്ങനെ സമയവും പ്രയത്നവും ലാഭിക്കാനും സന്തോഷം വർധിപ്പിക്കാനും ഉതകുന്ന മട്ടിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കണമെന്ന നേതൃത്വത്തിെൻറ നിർദേശങ്ങൾക്കനുസൃതമായാണ് സ്മാർട്ട് സേവനങ്ങൾ വ്യാപിപ്പിക്കുന്നതെന്ന് അൽ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.