ദുബൈ: മലയാളികളുടെ ദേശീയ ഉത്സവമായ ഓണം വിപുലമായ പരിപാടികളോടെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സദ്ഭാവന ഗ്ലോബൽ കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് മാത്യു ജോൺ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സദ്ഭാവന ചെയർമാൻ അജിത് കുമാർ അധ്യക്ഷം വഹിച്ചു.കൺവീനർ സുനിൽ നമ്പ്യാർ സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ ഷൈജു അമ്മാനപ്പാറ ആമുഖ പ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകൻ ബി.എ നാസറിനെ ചടങ്ങിൽ ആദരിച്ചു.
സംഗമത്തിന്റെ ഭാഗമായി സംഘടനയുടെ ‘ഡ്രൈവ് എവേ ഡ്രഗ്സ്’ എന്ന കാമ്പയിൻ ‘മയക്കുമരുന്നിൽ മയങ്ങുന്നത് ആര്?’ എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു.മയക്കു മരുന്നിന്റെ വ്യാപനം പ്രവാസി രക്ഷിതാക്കളെ ആശങ്കാകുലരാക്കുന്നുവെന്ന ഇത്തരം തിന്മകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് സംവാദത്തിൽ പങ്കെടുത്ത പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ എല്ലാ തുറയിലുള്ളവരും ഇത്തരം തിന്മകൾക്കെതിരെ ജാഗരൂകരാകണമെന്ന് ആവശ്യം ഉയർന്നു. വിനോദ് നമ്പ്യാർ മോഡറേറ്റർ ആയ ചടങ്ങിൽ അഡ്വ. ഹാഷിക്ക് തൈക്കണ്ടി , അബ്ദുല്ല മല്ലിശ്ശേരി, എസ്. എം. ജാബിർ, ഹാരിസ് മനാര, ഡോ. ബഷീർ വടകര, സൈനുദ്ദീൻ വെള്ളിയോടൻ, കൻസ കദീജ റഫീഖ് എന്നിവർ പങ്കെടുത്തു. ടി.എ. രവീന്ദ്രൻ, ടൈറ്റസ് പുല്ലൂരാൻ, അനന്തൻ മയ്യിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് വിവിധ കലാപരിപാടികൾക്ക് പ്രസാദ് കാളിദാസ്, റിയാസ് മുണ്ടേരി, ജഗദീഷ്, സുധീപ്, ശ്യാംകുമാർ, ബഷീർ, ഷമീർ, ദിലീപ്, സന്ദീപ്, നിതിൻ, ഷിജു എന്നിവർ നേതൃത്വം നൽകി. ട്രഷറർ ജോജിത് തുരുത്തേൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.