റാസൽഖൈമ: കലാലയം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ റാസൽഖൈമ സോൺ പ്രവാസി സാഹിത്യോത്സവ് റാസൽഖൈമ ഈജിപ്ഷ്യൻ ക്ലബിൽ നടന്നു. മദ്ഹ് ഗാനം, മാപ്പിളപ്പാട്ട്, പ്രസംഗം, പ്രബന്ധം, കഥ, കവിത, സോഷ്യൽ ട്വീറ്റ് തുടങ്ങി 96 ഇനങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങളിൽ നാലു സെക്ടറിൽനിന്ന് മത്സരാർഥികൾ പങ്കെടുത്തു.
നഖീൽ സെക്ടർ ഒന്നും ശ്യാം സെക്ടർ രണ്ടും ഖറാൻ സെക്ടർ മൂന്നും സ്ഥാനം നേടി. നഖീൽ സെക്ടറിൽനിന്നുള്ള മുഷ്ത്താഖ് കലാപ്രതിഭയായി. സർഗപ്രതിഭ പട്ടം പുരുഷ വിഭാഗത്തിൽ ഖറാൻ സെക്ടറിലെ ആബിദ് മൊയ്തുവും വനിത വിഭാഗത്തിൽ മുത്മഇന്നയും നേടി.
ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി മുസ്തഫ കൂടല്ലൂർ, നാഷനൽ സെക്രട്ടറിമാരായ ഹുസ്നുൽ മുബാറക്, റാഷിദ് മൂർക്കനാട്, ജാബിർ പടിഞ്ഞാറങ്ങാടി, ജാഫർ കണ്ണപുരം എന്നിവർ പങ്കെടുത്തു. സോൺ ചെയർമാൻ യൂനുസ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം ഐ.സി.എഫ് സെൻട്രൽ ഫിനാൻസ് സെക്രട്ടറി അഷ്റഫ് ഉമരി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫി വിതരണം റാസൽഖൈമ ഐ.സി.എഫ് ആർ.എസ്.സി ഭാരവാഹികളായ ഹനീഫ സഖാഫി, ജലാലുദ്ദീൻ സഖാഫി, അബ്ദുൽ ഹമീദ് മിസ്ബാഹി, നൗഫൽ നൂറാനി, മുനീർ കൂറ്റമ്പാറ, ഫൈസൽ സഖാഫി, സഹൽ ഹികമി, റോഷൻ എന്നിവർ നിർവഹിച്ചു. അഹ്മദുൽ യാഫി സ്വാഗതവും ഷാഹിദ് കൊടിയത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.