ഫുജൈറ: എമിറേറ്റിൽ പൊതു ജനസംഖ്യ സെൻസസ് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. രണ്ടു മാസം നീളുന്ന സെന്‍സസ് ജോലിക്കായി പ്രത്യേകം പരിശീലനം നേടിയ നൂറോളം സര്‍വേയര്‍മാരെ നിയമിച്ചതായി ഫുജൈറ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ഡയറക്ടർ ഡോ. ഇബ്രാഹിം സാദ് അറിയിച്ചു. ഫുജൈറ എമിറേറ്റിലെ ആദ്യഘട്ട സെന്‍സസിന്റെ ഭാഗമായി കെട്ടിടങ്ങളുടെ കണക്കെടുപ്പ് നേരത്തേ നടന്നിരുന്നു.
ഒന്നാം ഘട്ടത്തിന്റെ തുടർച്ചയായാണ് സ്വദേശികളും വിദേശികളുമടങ്ങുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും വിവരങ്ങള്‍ കണക്കാക്കുന്ന രണ്ടാം ഘട്ടമെന്ന് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ഡയറക്ടർ പറഞ്ഞു. തൊഴിൽ, വിദ്യാഭ്യാസം, സാമൂഹികവുമായ നില, കുടുംബഘടന, മറ്റ് സവിശേഷതകൾ എന്നിവയെല്ലാം അടങ്ങിയ സമഗ്ര ഡേറ്റയാണ് സെൻസസിന്റെ രണ്ടാം ഘട്ടം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡോ. ഇബ്രാഹിം വിശദീകരിച്ചു.
സര്‍വ മേഖലകളിലും എമിറേറ്റിലെ സമഗ്ര വികസനത്തിനു ഉപയോഗപ്പെടുത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഫീൽഡ് സര്‍വേയര്‍മാര്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അയച്ചു നല്‍കിയിട്ടുള്ള ഫോം പൂരിപ്പിച്ചു നേരിട്ട് വിവരങ്ങള്‍ നല്‍കാനുള്ള അവസരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എമിറേറ്റിനായുള്ള സുപ്രധാന പദ്ധതിയുടെ വിജയത്തിന് കൃത്യമായ ഡേറ്റ നൽകി ഫീൽഡ് സര്വെയര്മാരോട് സഹകരിക്കണമെന്ന് ഡോ. ഇബ്രാഹിം സ്വദേശികളും വിദേശികളുമായ എല്ലാവരോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.