അബൂദബി: ശക്തി തിയറ്റേഴ്സ് അബൂദബിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ശക്തി ഹ്രസ്വചലച്ചിത്രമേള' ശ്രദ്ധേയമായി. സംവിധായകന് ശിവകുമാര്‍ കാങ്കോല്‍ മേള ഉദ്ഘാടനം ചെയ്തു.
യു.എ.ഇയില്‍ നിര്‍മിച്ച 'റെക്കഗ്നിഷന്‍' എന്ന ചിത്രത്തോടെ ആരംഭിച്ച മേളയില്‍ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ ഉള്‍പ്പെടെ 13 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഇ.എം.ഐ (സംവിധാനം: നന്ദു എം. മോഹന്‍), ഡോണ്ട് ജഡ്ജ് (റഹാം), ബ്ലാക്ക് (പ്രവീണ്‍ പി. മണപ്പാട്ട്), ഭൂതാന്‍ (ഇടവേള റാഫി), മാഡത്തിന്റെ മീനു എന്റേം (അജിന്‍ഷാ അന്‍വര്‍ഷ), ലക്ഷ്മി (അന്‍സാരി), എ പ്രെഷ്യസ് ഗിഫ്റ്റ് (ഹരീഷ്), ചാരനിറമാര്‍ന്ന കരച്ചില് (ടി.വി. ബാലകൃഷ്ണന്), ദി സ്ട്രീറ്റ് പെയിന്റര്‍ (രാജീവ് മുളക്കുഴ), കമലം (ഡോ. വി.സി. സുരേഷ്കുമാര്‍), പറയാതെ (കൃഷ്ണ പ്രിയദര്ശന്), ടാക്കിങ് ദി ടോയ്സ് (ജിതിന് രാജ്) എന്നിവയായിരുന്നു പ്രദര്‍ശിപ്പിച്ച മറ്റു ചിത്രങ്ങള്‍.
യു.എ.ഇയില്‍നിന്നും രാജ്യത്തിനു പുറത്തുനിന്നും ലഭിച്ച 26 എണ്ണത്തില്‍ സൂക്ഷ്മപരിശോധനക്കുശേഷം തെരഞ്ഞെടുത്ത സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ശക്തി പ്രസിഡന്റ് ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍, സത്യന് വര്‍ക്കല, ശക്തി സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം, അസി. സാഹിത്യവിഭാഗം സെക്രട്ടറി ബിജു തുണ്ടിയില്‍ എന്നിവർ സംസാരിച്ചു. പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ സംവിധായകരെ ആദരിച്ചു. കായികവിഭാഗം സെക്രട്ടറി അനുശോചനപ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.