ലോകകപ്പ് ആരവങ്ങളിൽ ഷാർജ പുസ്തകമേളയും

ഷാർജ: ലോകമെങ്ങും ആരവം മുഴങ്ങുമ്പോൾ ഷാർജക്കെങ്ങനെ മാറിനിൽക്കാൻ കഴിയും. ഷാർജ പുസ്തക മേളയിലെത്തിയാലും കാണാം ലോകകപ്പിന്‍റെ ആവേശം. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, മുഹമ്മദ് സലാ ഉൾപ്പെടെയുള്ള താരങ്ങളുടെ കഥപറയുന്ന പുസ്തകങ്ങളും ഫുട്ബാളുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉപകരണങ്ങളുമെല്ലാം പുസ്തകോത്സവത്തിന്‍റെ ഭാഗമാണ്. പതിവിൽകവിഞ്ഞ് ഇവക്കെല്ലാം വൻ ഡിമാൻഡുമുണ്ട്.

 

നാ​സ​ർ നെല്ലോ​ളി​യു​ടെ ആ​ത്മ​ക​ഥ 'ഒ​രു നാ​ദാ​പു​ര​ത്തു​കാ​ര​ന്‍റെ ലോ​ക​സ​ഞ്ചാ​ര​ങ്ങ​ൾ' സം​വി​ധാ​യ​ക​ൻ സ​ലീം അ​ഹ്​​മ​ദ്​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ടോം ഓൾഡ് ഫീൽഡും മാറ്റും ചേർന്ന് തയാറാക്കിയ അൾട്ടിമേറ്റ് ഫുട്ബാൾ ഹീറോസ് പരമ്പരയിലെ പുസ്തകമാണ് ഇതിൽ ശ്രദ്ധേയം. ക്രിസ്റ്റ്യാനോ, മെസ്സി, സലാ എന്നിവരുടെ ജീവിത യാത്രകൾ വിവരിക്കുന്ന പുസ്തകം ഇവർ എങ്ങനെയാണ് ഇതിഹാസ താരങ്ങളായതെന്ന് വിവരിക്കുന്നു. സൈമൺ മഗ്ഫോഡും ഡാൻ ഗ്രീനും ചേർന്ന് തയാറാക്കിയ ഫുട്ബാൾ സൂപ്പർ സ്റ്റാറും സമാന കഥകളാണ് പറയുന്നത്. സ്ലാറ്റൺ റൂൾസ്, റാഷ്ഫോഡ് റൂൾസ്, പോഗ്ബ റൂൾസ് തുടങ്ങിയ അധ്യായങ്ങൾ ഇതിലുണ്ട്.

ഖത്തർ ലോകകപ്പ് സ്പെഷലുമായാണ് ഫുട്ബാൾ എൻസൈക്ലോപീഡിയ എത്തിയിരിക്കുന്നത്. ലോകകപ്പിലെ ഓരോ മത്സരഫലവും രേഖപ്പെടുത്താനുള്ള ചാർട്ടും ഇതിനൊപ്പമുണ്ട്. ഫുട്ബാളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകളാണ് ഇതിൽ ഉൾപെടുത്തിയിരിക്കുന്നത്. ടീമുകളെയും താരങ്ങളെയും ടൂർണമെന്‍റുകളെയുമെല്ലാം ഇതിൽ പ്രതിപാദിക്കുന്നു.

 

ഡോ. ​താ​ജ് ആ​ലു​വ ര​ചി​ച്ച 'അ​സ​മ​ത്വ​ങ്ങ​ളു​ടെ ആ​ൽ​ഗ​രി​തം' സാ​ഹി​ത്യ​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഫിഫയുടെ ഔദ്യോഗിക കിഡ്സ് ആക്ടിവിറ്റി പുസ്തകവും ഇവിടെ ലഭ്യമാണ്. ഗെയിംസ്, പസിൽസ്, കളറിങ്, ഡ്രോയിങ് തുടങ്ങിയവ ഉൾപ്പെടുന്ന പുസതകം ജഷൻമാളിന്‍റെ സ്റ്റാളിലാണുള്ളത്.

കുട്ടികളുടെ കായിക അറിവ് പരീക്ഷിക്കാനുള്ള പുസ്തകമാണ് ഫുട്ബാൾ സ്കൂൾ. മുന്നൂറോളം ചോദ്യങ്ങൾ ഇതിലുണ്ട്. അലക്സ് ബെല്ലെസും ബെൻ ലിറ്റ്ലെറ്റണും തയാറാക്കിയ പുസ്തകം ഡി.സി ബുക്സിന്‍റെ സ്റ്റാളിലുണ്ട്.

കാൽപന്ത് ലോകത്തെ അവിശ്വസനീയ കഥകൾ പറയുന്ന പുസ്തകമാണ് അൺബിലീവബിൾ ഫുട്ബാൾ. ലോകകപ്പ് വിജയികളെ മുൻകൂട്ടി പ്രവചിക്കുന്ന നീരാളിയെയും കുട്ടിളൊരുക്കിയ േഫ്ലാട്ടിങ് ഫുട്ബാൾ ഗ്രൗണ്ടുമെല്ലാം ഈ പുസ്തകത്തിൽ കാണാം. കിഡ്സ് ഏരിയയിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടക്കുന്നുണ്ട്.

റൈ​റ്റേ​ഴ്​​സ്​ ഫോ​റ​ത്തി​ൽ ഇ​ന്ന്​

• ഉ​ച്ച. 2.00: പു​സ്ത​ക പ്ര​കാ​ശ​നം: റ​ബീ​ഉ​ൽ അ​വ്വ​ൽ -ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ

• 2.30: പു​സ്ത​ക പ്ര​കാ​ശ​നം: ഞാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത എ​ന്‍റെ ജീ​വി​തം -പ്ര​ഫ. മു​സ്ത​ഫ ക​മാ​ൽ പാ​ഷ

• 3.00: പു​സ്ത​ക പ്ര​കാ​ശ​നം: ഭൂ​മി​യെ ചു​മ​ക്കു​ന്ന​വ​ൾ -സ​ബീ​ന ഷാ​ജ​ഹാ​ൻ

• 3.30: പു​സ്ത​ക പ്ര​കാ​ശ​നം: ഉ​ർ​ദു ക​വി​ത​ക​ൾ -എ​ഹ്​​യ ബോ​ജ്​​പു​രി, ഹൈ​ദ​ർ അ​മാ​ൻ, ഷ​മൂ​ൺ മം​നൂ​ൻ

• 4.00: പു​സ്ത​ക പ്ര​കാ​ശ​നം: കു​ഞ്ഞു​വും ഞാ​നും -ഡോ. ​നി​ഥി​ൻ രാ​ജ്​

• 4.30: പു​സ്ത​ക പ്ര​കാ​ശ​നം: ചൈ​ൽ​ഡ്​​ഹു​ഡ്​ കാ​ൻ​സ​ർ -ഡോ. ​സൈ​നു​ൽ ആ​ബി​ദീ​ൻ

• 5.00: പു​സ്ത​ക പ്ര​കാ​ശ​നം: അ​ക്ഷ​ര​ലോ​ക​ത്തെ അ​റി​യാ​ൻ, യാ​ത്രി​ക​ന്‍റെ ദേ​ശ​ങ്ങ​ൾ -മ​​നോ​ജ്​ ഹാ​പ്പി​ന​സ്, കെ.​എം. ഷാ​ഫി

• 5.30: പു​സ്ത​ക പ്ര​കാ​ശ​നം: പ്ര​ണ​യ​ഭാ​ഷ -ക​മ​ർ​ബാ​നു വ​ലി​യ​ക​ത്ത്​

• 6.00: പു​സ്ത​ക പ്ര​കാ​ശ​നം: മാ​റാ​ൻ കൊ​തി​ക്കു​ന്ന​വ​ർ -വ​ഫ അ​ബ്​​ദു​ൽ റ​സാ​ഖ്, അ​ബ്​​ദു​ൽ മ​ജീ​ദ്​ സ്വ​ലാ​ഹി

• 6.30: പു​സ്ത​ക പ്ര​കാ​ശ​നം: പെ​ൻ വി​ങ്​ -സു​ഭാ​ഷ്​ ബാ​ബു

• 7.00: പു​സ്ത​ക പ്ര​കാ​ശ​നം: വെ​ൻ ഹാ​ർ​ട്ട്​ സ്പീ​ക്സ്​ -സീ​മ പ്ര​ദീ​പ്​

• 7.30: പു​സ്ത​ക പ്ര​കാ​ശ​നം: എ​ന്‍റെ പൊ​ലീ​സ്​ ദി​ന​ങ്ങ​ൾ -പി.​എം. കു​ഞ്ഞി​മൊ​യ്തീ​ൻ​കു​ട്ടി

• 8.00: പു​സ്ത​ക പ്ര​കാ​ശ​നം: നീ ​താ​നേ മു​റി​വും മ​രു​ന്നും -ധ​ന്യ ഗു​രു​വാ​യൂ​ർ

• 8.30: പു​സ്ത​ക പ്ര​കാ​ശ​നം: മൗ​ന​പു​ഷ്പം, അ​റി​വി​ൻ​മ​ധു നു​ക​രാ​ൻ -ബേ​യ്പൂ​ർ മു​ര​ളീ​ധ​ര​ൻ, ന​വാ​സ്​ മൂ​ന്നാം​കൈ,

• 9.00: പു​സ്ത​ക പ്ര​കാ​ശ​നം: ക​രി​മ്പ​ന​ക​ളും ക​ർ​പ്പൂ​ര​ഗ​ന്ധ​വും തേ​ടി -സൗ​മ്യ പ്ര​വീ​ൺ

• 9.30: പു​സ്ത​ക പ്ര​കാ​ശ​നം: ക​ഥ​ക​ളു​ടെ തു​റ​മു​ഖം -സോ​ണി വെ​ള്ളൂ​ക്കാ​ര​ൻ

Tags:    
News Summary - Sharjah Book Fair in World Cup hype

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.