ഷാർജ: ഈ വർഷം ആദ്യ പകുതിയിൽ ഷാർജ ഇലക്ട്രിസിറ്റി വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയുടെ (സേവ) പ്രകൃതിവാതക വകുപ്പ് ഷാർജയിലെ വിവിധ പ്രദേശങ്ങളിലെ റെസിഡൻഷ്യൽ, വാണിജ്യ പദ്ധതികൾക്കായി 6,700ൽ അധികം കണക്ഷൻ പൂർത്തിയാക്കിയതായി അധികൃതർ.
38,353 പ്രകൃതിവാതക സേവനങ്ങൾ നൽകിയെന്നും പ്രകൃതിവാതക വകുപ്പ് ഡയറക്ടർ എൻജിനീയർ അംന ബിൻ ഹദ്ദ വിശദീകരിച്ചു.അൽ-സോഗയുടെ പ്രാന്തപ്രദേശമായ അൽ-റഗൈബ, അൽ-മൗറദ മേഖലകളിലെ പ്രധാന ലൈനുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
പ്രകൃതിവാതക സേവനങ്ങൾ എത്തിക്കുന്നതിനായി ഷാർജയിലെ എല്ലാ മേഖലകളിലും തീവ്രശ്രമം നടത്തുന്നുണ്ടെന്ന് അവർ പറഞ്ഞു. ടോൾ ഫ്രീ നമ്പറായ 8006333 മുഖേനയും 0565113262 എന്ന വാട്സ്ആപ്പിലും പ്രകൃതിവാതക വകുപ്പിനെ ബന്ധപ്പെടാം. ngd@sewa.gov.ae എന്ന ഇ–മെയിൽ വഴി ഉപഭോക്തൃ സേവന വിഭാഗത്തെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.