‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പു​റ​ത്തി​റ​ക്കി​യ 2024ലെ ​ക​ല​ണ്ട​ർ മീ​ഡി​യ വ​ൺ മി​ഡി​ൽ ഈ​സ്റ്റ്​ എ​ഡി​റ്റോ​റി​യ​ൽ ഹെ​ഡ്​ എം.​സി.​എ നാ​സ​ർ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ വൈ.​എ. റ​ഹീ​മി​ന്​ ആ​ദ്യ കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

ഷാ​ർ​ജ:‘ഗൾഫ്​ മാധ്യമം’ കലണ്ടർ പ്രകാശനം ചെയ്തു

ദു​ബൈ: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പു​റ​ത്തി​റ​ക്കി​യ 2024ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പ​വ​ലി​യ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മീ​ഡി​യ വ​ൺ മി​ഡി​ൽ ഈ​സ്റ്റ്​ എ​ഡി​റ്റോ​റി​യ​ൽ ഹെ​ഡ്​ എം.​സി.​എ. നാ​സ​ർ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ വൈ.​എ. റ​ഹീ​മി​ന്​ ആ​ദ്യ കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ചി​ര​ന്ത​ന പ്ര​സി​ഡ​ന്‍റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സീ​നി​യ​ർ മാ​നേ​ജ​ർ എ​സ്.​കെ. അ​ബ്​​ദു​ല്ല, യു.​എ.​ഇ ക​റ​സ്​​പോ​ണ്ട​ന്‍റ്​ ടി.​കെ. മ​നാ​ഫ്, സ​ർ​ക്കു​ലേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വു​മാ​രാ​യ എ​ബി മ​ത്താ​യി, സാ​ൽ​മാ​നു​ൽ ഫാ​രി​ഷ്​ ടി ​എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത ക​ല​ണ്ട​ർ വീ​ടു​ക​ളു​ടെ​യും ഓ​ഫി​സു​ക​ളു​ടെ​യും ചു​മ​രു​ക​ൾ​ക്ക്​ ഭം​ഗി ന​ൽ​കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ലേ​യും യു.​എ.​ഇ​യി​ലേ​യും വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ, വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ പൊ​തു​അ​വ​ധി ദി​ന​ങ്ങ​ൾ, അ​റ​ബി മാ​സ​ത്തി​ലെ ​വി​ശി​ഷ്ട ദി​ന​ങ്ങ​ൾ എ​ന്നി​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​ഴ് ദി​ർ​ഹ​മാ​ണ്​ വി​ല.

Tags:    
News Summary - Sharjah-Gulf Madhyamam- calendar released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.