ഷാർജ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂളിൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ഷാർജ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച

പ്രവേശനോത്സവം

ഷാ​ർ​ജ: ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നൊ​രു​ക്കി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വ​ര​വേ​റ്റു. ഈ​ദു​ൽ ഫി​ത്ർ, സ്പ്രി​ങ്​ അ​വ​ധി​ക​ൾ​ക്കു ശേ​ഷം പു​തി​യ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ച്ച് അ​നേ​കം ര​ക്ഷി​താ​ക്ക​ളും സ്കൂ​ളി​ലെ​ത്തി​യി​രു​ന്നു.

മ​ധു​രം ന​ൽ​കി​യും ക​ലാ​പ​രി​പാ​ടി​ക​ള​വ​ത​രി​പ്പി​ച്ചും പ്ര​ത്യേ​ക അ​സം​ബ്ലി​ക​ളൊ​രു​ക്കി​യും മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടി. കാ​മ്പ​സും ക്ലാ​സ്റൂ​മു​ക​ളും വ​ർ​ണാ​ഭ​മാ​യി അ​ണി​യി​ച്ചൊ​രു​ക്കി​യും പു​തി​യ പ​ഠ​ന സാ​മ​ഗ്രി​ക​ളൊ​രു​ക്കി​യും അ​ധ്യാ​പ​ക​രും ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ച്ചു. ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു റെ​ജി, അ​സി. ഡ​യ​റ​ക്ട​ർ സ​ഫാ അ​സ​ദ് തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Sharjah India International School organizes entrance ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.