ഷാർജ: വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് വിവിധ സംഘടനകളിൽനിന്നും ഷാർജ ഗവൺമെന്‍റ് അതോറിറ്റിയിൽനിന്നും അംഗീകാരങ്ങൾ ലഭിച്ച പ്രവർത്തകരായ വനിതകളെ ഷാർജ കെ.എം.സി.സി വനിത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ആദരിച്ചു. ഷാർജയിൽ അധ്യാപികയായി 35 വർഷം പൂർത്തീകരിച്ച ഷാർജ ഇന്ത്യൻ സ്കൂൾ സൂപ്പർവൈസറായി വിരമിച്ച ജബീന ടീച്ചർ, ഷാർജ ഉദുമ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച മികച്ച കാരുണ്യ പ്രവർത്തനത്തിനുള്ള കല്ലട അബ്ബാസ് ഹാജി മെമ്മോറിയൽ അവാർഡ് സ്വീകരിച്ച സ്റ്റാർ കെയർ മെഡിക്കൽ സെന്‍റർ മെഡിക്കൽ ഡയറക്ടർ ഡോ. ഫാത്തിമ ഷുക്കൂർ, കോവിഡ് കാലത്തെ സാമൂഹിക പ്രവർത്തനത്തിലൂടെ യു.എ.ഇയിലെ വിവിധ സാമൂഹിക കൂട്ടായ്മകളുടെ അംഗീകാരങ്ങൾ ലഭിച്ച സാമൂഹിക പ്രവർത്തക ഹസീന റഫീഖ്, കോവിഡ് കാലത്തെ തുടർച്ചയായ സേവനത്തിന് ഷാർജ പൊലീസ് മേധാവിയിൽ നിന്നും അംഗീകാരം ലഭിച്ച റെഡ് ക്രെസന്‍റ് വളൻറിയർ ഫൈറൂസ അബ്ദുൽ സലാം എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
ഷാർജ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ വനിത വിങ് പ്രസിഡന്‍റ് ഫെബിന റഷീദ് ടീച്ചർ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഫർഹ അർഷിൽ സ്വാഗതവും ട്രഷറർ സബീന ഇക്ബാൽ നന്ദിയും പറഞ്ഞു. ഷാർജ കെ.എം.സി.സി ഭാരവാഹികളായ ഖൈറുന്നിസ മൂസ, ആസിയാബി അബ്ദുൽ ഖാദർ, സഫിയ നവാസ്, സമീനാസ്, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.