ഷാർജ: റമദാനിൽ ജീവനക്കാർക്കിടയിൽ കാരുണ്യ, സന്നദ്ധപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കി ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ്. ഇതിന്റെ ഭാഗമായി 3,000 പേർക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഓരോ ദിവസവും 100 പേർക്ക് വീതമാണ് പദ്ധതിയിൽ ഇഫ്താർ ഒരുക്കുന്നത്.
അൽ അഅ്ബർ മോസ്കിന് സമീപം സജ്ജീകരിച്ച റമദാൻ ടെന്റിലാണ് ഇഫ്താർ വിതരണം ചെയ്യുന്നത്. അതോടൊപ്പം 1,000 ഇഫ്താർ കിറ്റുകൾ ഷാർജ ചാരിറ്റി ഇന്റർനാഷനലുമായി സഹകരിച്ച് അൽ മുസല്ല ഏരിയയിൽ വിതരണം ചെയ്തു.
ഷാർജ സോഷ്യൽ സർവിസസ് വകുപ്പുമായി സഹകരിച്ച് കൽബയിൽ 3,000 ഇഫ്താർ കിറ്റുകളും വിതരണം ചെയ്തു. അതോടൊപ്പം ബിഗ് ഹാർട്ട് ഫൗണ്ടേഷനുമായി സഹകരിച്ച് ഈദ് വസ്ത്രങ്ങൾ കൈമാറുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.