traffic fines

ഷാ​ർ​ജ​യി​ൽ 10​ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ട്രാ​ഫി​ക്​ പി​ഴ ഒ​ഴി​വാ​ക്കും

ഷാ​ർ​ജ: 10​ വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള ട്രാ​ഫി​ക്​ പി​ഴ​ക​ൾ ഒ​ഴി​വാ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ ഷാ​ർ​ജ അ​തോ​റി​റ്റി. വ​ലി​യ പി​ഴ ഉ​ള്ള​വ​ർ​ക്ക്​ 1000 ദി​ർ​ഹം ഫീ​സ്​ അ​ട​ച്ച്​ ഇ​ള​വി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

എ​ങ്കി​ലും ചി​ല കേ​സു​ക​ളി​ൽ ഫീ​സ്​ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന ഉ​ട​മ മ​ര​ണ​പ്പെ​ടു​ക, വാ​ഹ​ന ഉ​ട​മ രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക്​ പോ​യി​ട്ട്​ പ​ത്ത്​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി എ​ന്ന്​ തെ​ളി​യി​ക്കു​ന്ന രേ​ഖ, വാ​ഹ​നം ക​ണ്ടെ​ത്തു​ന്ന​ത് അ​സാ​ധ്യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ഫീ​സി​ള​വ്​ ല​ഭി​ക്കും.

ചൊ​വ്വാ​ഴ്ച ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫി​സി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ മീ​റ്റി​ങ്ങി​ലാ​ണ്​ തീ​രു​മാ​നം. ഷാ​ർ​ജ ഉ​പ ഭ​ര​ണാ​ധി​കാ​രി​യും എ​ക്സി​ക്യു​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സ​ലിം ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും എ​ക്സി​ക്യു​ട്ടി​വ്​ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags:    
News Summary - Sharjah to waive 10-year-old traffic fines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.