അബൂദബി: മനറാത് അൽ സഅദിയാത്തിൽ നടക്കുന്ന പതിമൂന്നാമത് അബൂദബി ആർട്ട് ഗാലറി യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് സന്ദർശിച്ചു. 19 രാജ്യങ്ങളിൽനിന്നായി 49 ഗാലറികളിലായാണ് അബൂദബി ആർട്ട് സജ്ജീകരിച്ചിരിക്കുന്നത്. 190 ചിത്രകാരന്മാർ അബൂദബി ആർട്ടിൽ സംബന്ധിക്കുന്നുണ്ട്.
കൊളംബിയ, ഫ്രാൻസ്, ഹോങ്കോങ്, ഇന്ത്യ, ഇറാൻ, ഇറ്റലി, ജോർഡൻ, സൗദി അറേബ്യ, സൗത്ത് കൊറിയ, സിംഗപ്പൂർ, സ്പെയിൻ, തുർക്കി, യു.എ.ഇ എന്നീ രാജ്യങ്ങളിൽനിന്നുള്ള പെയിൻറിങ്ങുകൾ അടങ്ങിയ 14 പുതിയ ഷോറൂമുകളാണ് ഇത്തവണ അബൂദബി ആർട്ടിൽ ഒരുക്കിയിരിക്കുന്നത്. വിവിധ ഗാലറികൾ സന്ദർശിച്ച ശൈഖ് അബ്ദുല്ലക്ക് സംഘാടകർ പ്രദർശനത്തിലെ കലാരൂപങ്ങളെക്കുറിച്ച് വിശദീകരിച്ചുനൽകി. രാജ്യത്തിെൻറ സാംസ്കാരിക മുഖം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് കലയെന്ന് ശൈഖ് അബ്ദുല്ല അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.