ഇൻസ്റ്റ അക്കൗണ്ടിൽ ശൈഖ് ഹംദാൻ പങ്കുവെച്ച ചെണ്ടമേളത്തിന്റെ ദൃശ്യം
ദുബൈ: ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചെണ്ടമേളത്തിന്റെ ദൃശ്യം വൈറലായി.
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശൈഖ് ഹംദാനെ സ്വീകരിക്കുന്നതിനായി ചെണ്ടമേളവും ഇലത്താളവുമെല്ലാം ഒരുക്കിയിരുന്നു. നിമിഷനേരം കൊണ്ടാണ് അദ്ദേഹം ആ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്. 1.69 കോടിയാളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ശൈഖ് ഹംദാനെ പിന്തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.