ദുബൈ: സാമൂഹിക സേവനത്തിനും സന്നദ്ധ പ്രവർത്തനത്തിനും ആഹ്വാനം ചെയ്യുകയല്ല, ജീവിതം കൊണ്ട് കാണിച്ചു കൊടുക്കുകയാണ് യു.എ.ഇയുടെ നേതൃത്വം. ചികിത്സക്ക് വൻ തുക ആവശ്യമുണ്ടെന്ന് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ച യുവാവിെൻറ ചെലവ് മുഴുവൻ വഹിക്കുമെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ അധ്യക്ഷനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു.
ഖലീഫ മുഹമ്മദ് റാശിദ് ദഅ്ഫൂസ് അൽ മുഹൈറി എന്ന ചെറുപ്പക്കാരനാണ് തെൻറ ആരോഗ്യാവസ്ഥയെക്കുറിച്ച് വിവരിച്ച് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ചികിത്സ തുടരുകയാണെന്നും 30 ലക്ഷം ദിർഹം ചെലവുവരുമെന്ന് കണക്കാക്കുന്നതായും മുഹൈറി പറഞ്ഞു. ഇതു പോസ്റ്റ് ചെയ്ത് മണിക്കൂറിനകം സംഭവം ശ്രദ്ധയിൽപ്പെട്ട ശൈഖ് ഹംദാൻ ചികിത്സാ ചെലവ് വഹിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. അമേരിക്കയിൽ ചികിത്സയിലുള്ള യുവാവ് കീമോ തെറാപ്പി ഫലപ്പെടാത്തതിനെ തുടർന്ന് ഇൗയിടെ ശ്വാസകോശ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.