ദുബൈ: എസ്.എന്‍.ഡി.പി യോഗം യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ 91ാമത് ശിവഗിരി തീർഥാടന സംഗമം യു.എ.ഇയില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2024 ജനുവരി ഏഴിന് അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ യു.എ.ഇയിലെ 13ാമത് തീർഥാടക സംഗമം വിജയിപ്പിക്കുന്നതിന് അജ്മാനില്‍ നടന്ന പൊതുയോഗം ശ്രീധരന് പ്രസാദ് ജനറല്‍ കണ്‍വീനറും കലേഷ് (ഷാര്‍ജ), നിസാന്‍ ശശിധരന് (ദുബൈ), ചാറ്റര്‍ജി (അബൂദബി), ഒ.വി. ശശി (അജ്മാന്), സുഭാഷ് സുരേന്ദ്രന് (റാസല്‍ഖൈമ), രാജഗുരു (ഫുജൈറ) എന്നിവര്‍ ജോ. ജനറല്‍ കണ്‍വീനര്‍മാരായും സംഘാടക സമിതിയെ തെരഞ്ഞെടുത്തു. ‘നൂതന ശാസ്ത്ര-സാങ്കേതികവിദ്യയില്‍ പരിജ്ഞാനം നേടുക’ എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് ഇക്കുറി ശിവഗിരി തീർഥാടന സംഗമം. ശ്രീനാരായണ ഗുരുവിന്റെ കൃതികളെ ആസ്പദമാക്കി യു.എ.ഇ തലത്തില്‍ കലാസാഹിത്യ മത്സരങ്ങളും ഒരുക്കും. 250ഓളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയെയും പൊതുയോഗം തെരഞ്ഞെടുത്തു.
അജ്മാന് തുമ്പൈ മെഡിക്കല്‍ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്മാന് ശ്രീധരന് പ്രസാദ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വാചസ്പതി സ്വാഗതവും യൂത്ത് വിങ് കണ്‍വീനര്‍ സാജന് സത്യ നന്ദിയും പറഞ്ഞു. ട്രഷറര്‍ ജെ.ആര്.സി. ബാബു തീർഥാടന ബജറ്റ് അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വനിത വിഭാഗം ചെയര്പേഴ്സൻ ജയശ്രീ അനിമോന്, സുരേഷ് തിരുക്കുളം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.