‘എക്സ്പ്ളോര്‍ കേരള’ പ്രദര്‍ശനം  തുടങ്ങി

അബൂദബി: ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കേരള വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ ലുലു ഗ്രുപ്പിന്‍െറ സഹകരണത്തോടെ നടത്തുന്ന ‘എക്സ്പ്ളോര്‍ കേരള’യുടെ ആദ്യ പ്രദര്‍ശനം അബൂദബി മുഷ്രിഫ് മാളില്‍ തുടങ്ങി. ദുബൈയിലെ ഇന്ത്യ ടൂറിസം ഓഫിസ്, ടൂറിസം ഇന്ത്യ, ബ്രാന്‍ഡ് കേരള മാഗസിന്‍ എന്നിവരും പങ്കാളികളായ പ്രദര്‍ശനം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി ഉദ്ഘാടനം ചെയ്തു. അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍  സുല്‍ത്താന്‍ മുത്തവ അല്‍ ദാഹിരി, ഇത്തിഹാദ് എയര്‍വേസ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഹാരിബ് അല്‍ മുഹൈരി, ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ നന്ദകുമാര്‍, ലുലു ഗ്രൂപ്പ് അബൂദബി റീജിയന്‍ ഡയറക്ടര്‍ അബൂബക്കര്‍ തുടങ്ങിയവരും സംബന്ധിച്ചു.  കേരളത്തിന്‍്റെ തനതു കലാ രൂപങ്ങളായ കഥകളി, തെയ്യം, മോഹിനിയാട്ടം, തായമ്പക തുടങ്ങിയവയും  ‘എക്സ്പ്ളോര്‍ കേരള’യിലുണ്ട്. കേരളത്തിന്‍െറ നാടന്‍ ഭക്ഷ്യവിഭവങ്ങളുള്‍പ്പെടുന്ന ഫുഡ് ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനത്തെിയ പ്രമുഖര്‍ ചെണ്ട കൊട്ടിയത് വ്യത്യസ്ത അനുഭവമായി.

Tags:    
News Summary - show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.