ഷാർജ: ഇന്ത്യയുടെ ദേശീയ അധ്യാപക ദിനത്തിൽ വൈവിധ്യമാർന്ന പരിപാടികളുമായി ശ്രദ്ധനേടി ഷാർജ ഇന്ത്യൻ സ്കൂൾ. ഓരോ വിദ്യാർഥിയും അധ്യാപകരായി ക്ലാസെടുക്കുകയും സ്വന്തം ഗുരുനാഥർക്ക് ആദരവർപ്പിക്കുകയും ചെയ്തു. മികച്ച ഭാവി പടുത്തുയർത്താനായി അധ്യാപകർ വഹിക്കുന്ന പങ്കിനെ ആവിഷ്കരിച്ച് കുട്ടികൾ കലാപരിപാടികളും അവതരിപ്പിച്ചു.
ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീമും ജന. സെക്രട്ടറി ടി.വി. നസീറും അധ്യാപകർക്ക് ആശംസകളർപ്പിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ. പ്രമോദ് മഹാജനും അധ്യാപകരെ അഭിനന്ദിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.