ശുക്റൻ ഇമാറാത്ത്: പ്രമുഖർ പ്രതികരിക്കുന്നു

'വിവേചനമില്ലാത്ത നാട്'

1971ൽ ആരംഭിച്ച് വികസനത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും 50വർഷങ്ങൾ പിന്നിട്ട്, ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ച് മുന്നോട്ടു പോവുകയാണ് യു.എ.ഇ. ഇക്കാലയളവിൽ പ്രവാസി സമൂഹത്തിനും ഈ രാജ്യത്തിന്‍റെ നേട്ടങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു. വിദേശികളെ വിവേചനമില്ലാതെ പരിഗണിക്കുകയും ഒരുപോലെ കാണുകയും ചെയ്യുന്നവരാണ് ഇവിടത്തുകാർ. മാത്രമല്ല, ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം പരസ്പര സഹകരണത്തോടെയും സ്നേഹത്തോടെയും ശക്തമായി മുന്നോട്ടുപോവുന്നു. ഈ പശ്ചാത്തലത്തിൽ ഇമാറാത്തികളെ ആദരിക്കുന്നതിനായി ഒരു ചടങ്ങ് 'ശുക്റൻ ഇമാറാത്ത്'എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്നതിൽ അതിയായ ആഹ്ലാദമുണ്ട്. പരിപാടിക്കും ആദരിക്കപ്പെടുന്ന വ്യക്തികൾക്കും ഇൻകാസിന്‍റെ എല്ലാ ആശംസകളും നേരുന്നു.

ടി.എ. രവീന്ദ്രൻ
ഇൻകാസ് യു.എ.ഇ-ആക്ടിങ് പ്രസിഡന്‍റ്

'ശു​ക്​​റ​ൻ ഇ​മാ​റാ​ത്ത്​'​ മ​ഹ​ത്ത​ര​മാ​യ ഉ​ദ്യ​മം'

മെ​ച്ച​പ്പെ​ട്ട ജീ​വി​ത സാ​ഹ​ച​ര്യം തേ​ടി ക​ട​ല്‍ ക​ട​ന്ന് പ്ര​വാ​സ ലോ​ക​ത്തെ​ത്തി​യ മ​നു​ഷ്യ​രെ മാ​റോ​ട് ചേ​ര്‍ത്ത് സ്വീ​ക​രി​ച്ച ഇ​മാ​റാ​ത്തി ജ​ന​ത​ക്ക്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മം'​സ്​​നേ​ഹാ​ദ​രം ഒ​രു​ക്കു​ന്ന വി​വ​രം അ​ത്യാ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. പി​റ​വി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന യു.​എ.​ഇ​ക്ക്​ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ ന​ൽ​കു​ന്ന സ്​​നേ​ഹാ​ഭി​വാ​ദ്യ​മാ​യ 'ശു​ക്​​റ​ൻ ഇ​മാ​റാ​ത്ത്'​എ​ല്ലാം കൊ​ണ്ടും മ​ഹ​ത്ത​ര​മാ​യി​രി​ക്കും. ല​ക്ഷ​ക്ക​ണ​ക്കി​ന്‌ പ്ര​വാ​സി​ക​ളു​ടെ​യും അ​നു​ബ​ന്ധ കു​ടും​ബ​ങ്ങ​ളി​ലും സ​ന്തോ​ഷ​ത്തി​ന്‍റെ നീ​രു​റ​വ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​ല്‍ അ​റ​ബ് ജ​ന​ത കാ​ണി​ച്ച ശു​ഷ്കാ​ന്തി ഒ​രു​കാ​ല​ത്തും വി​സ്മ​രി​ക്കാ​വു​ന്ന​ത​ല്ല. പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് ഇ​മാ​റാ​ത്തി ജ​ന​ത ന​ല്‍കി​യ ത്യാ​ഗ​ങ്ങ​ള്‍ക്കും പ​രി​ശ്ര​മ​ങ്ങ​ള്‍ക്കും ഒ​ന്നും തി​രി​ച്ചു ന​ല്‍കാ​ന്‍ ഇ​തു വ​രെ ന​മു​ക്കാ​യി​ട്ടി​ല്ല. 'ഗ​ള്‍ഫ് മാ​ധ്യ​മ'​ത്തി​ന്‍റെ ഈ ​ഒ​രു ശ്ര​മം മ​ഹ​ത്ത​ര​മാ​ണ്. ന​മ്മ​ളെ ന​മ്മ​ളാ​ക്കു​ന്ന​തി​ന് വെ​ള്ള​വും വ​ള​വും ന​ല്‍കി​യ ഒ​രു ജ​ന​ത​യോ​ടു​ള്ള ക​ട​പ്പാ​ട് തീ​ര്‍ത്താ​ല്‍ തീ​രാ​ത്ത​താ​ണ്. ഗ​ള്‍ഫ് മാ​ധ്യ​മ​ത്തി​ന്‍റെ മ​ഹ​ത്താ​യ ഈ ​ഉ​ദ്യ​മ​ത്തി​ന് എ​ല്ലാ വി​ധ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു.

അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി
(സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ)

'പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ന​ന്മ​യു​ടെ ക​ഥ​ക​ൾ'

ലോ​ക​ത്തി​ന്‍റെ ഏ​ത്​ കോ​ണി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ​യും ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​വ​രാ​ണ്​ ഇ​മാ​റാ​ത്തി​ക​ൾ. പ​ല​കു​റി അ​വ​രു​ടെ സ്​​നേ​ഹം നേ​രി​ട്ട്​ അ​നു​ഭ​വി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ത്ര​യോ ജീ​വി​ത​ങ്ങ​ൾ​ക്കാ​ണ്​ അ​വ​ർ കൈ​ത്താ​ങ്ങാ​യി​രി​ക്കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ പ​ല​രി​ൽ നി​ന്നും കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, വ​ല​തു​കൈ ന​ൽ​കു​ന്ന​ത്​ ഇ​ട​തു​കൈ അ​റി​യ​രു​ത്​ എ​ന്ന​താ​ണ്​ അ​വ​രു​ടെ ന​യം. അ​തി​നാ​ൽ ത​ന്നെ, അ​വ​രു​ടെ ന​ന്മ​യു​ടെ, സ്​​നേ​ഹ​ത്തി​ന്‍റെ, ക​രു​ത​ലി​ന്‍റെ എ​ത്ര​യോ ക​ഥ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ പോ​യി​ട്ടു​ണ്ട്.

ജാ​തി, മ​ത, വ​ർ​ണ, വ​ർ​ഗ ഭേ​ദ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഈ ​നാ​ട്ടി​ൽ ആ​ർ​ക്കും ജീ​വി​ക്കാ​നും ബി​സി​ന​സ്​ ചെ​യ്യാ​നു​മെ​ല്ലാ​മു​ള്ള സൗ​ക​ര്യ​വും സ്വാ​ത​ന്ത്ര്യ​വും അ​വ​ർ ന​ൽ​കു​ന്നു​ണ്ട്. ​ഇ​ത​ര​ദേ​ശ​ക്കാ​രോ​ട്​ ഈ ​രാ​ജ്യം കാ​ണി​ക്കു​ന്ന സ്നേ​ഹ​ത്തി​ന്‍റെ വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്​ ഗോ​ൾ​ഡ​ൻ വി​സ. ന​മ്മു​ടെ നാ​ടി​നെ​യും നാ​ട്ടു​കാ​രെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഈ ​രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക്​ ആ​ദ​ര​മൊ​രു​ക്കു​ന്ന 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ന്‍റെ ഉ​ദ്യ​മം പ്ര​ശം​സ​നീ​യ​മാ​ണ്. 'ശു​ക്​​റ​ൻ ഇ​മാ​റാ​ത്തി'​ന്​ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും.

ഐ​സ​ക്​​ ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ
മാ​നേ​ജി​ങ്​​ എ​ഡി​റ്റ​ർ, ഖ​ലീ​ജ്​ ടൈം​സ്​

'തീ​ർ​ത്താ​ൽ തീ​രാ​ത്ത ക​ട​പ്പാ​ട്​

യു.​എ.​ഇ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 'ഗ​ൾ​ഫ്​ മാ​ധ്യ​മം'​ഇ​മാ​റാ​ത്തി സ​ഹോ​ദ​ര​ങ്ങ​ളെ ആ​ദ​രി​ക്കാ​നാ​യി ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ വ​ലി​യ ആ​ഹ്ലാ​ദ​മു​ണ്ട്. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ തീ​ർ​ത്താ​ൽ തീ​രാ​ത്ത ക​ട​പ്പാ​ടു​ള്ള ഈ ​മ​ണ്ണി​നോ​ട്​ നാം ​ചെ​യ്യു​ന്ന ന​ന്ദി പ്ര​കാ​ശ​ന​മാ​കും പ​രി​പാ​ടി​യെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ന്നു. എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു.

രാ​ജ​ൻ മാ​ഹി,ലോ​ക കേ​ര​ള​സ​ഭ അം​ഗം
ഓ​ർ​മ-​ര​ക്ഷാ​ധി​കാ​രി


Tags:    
News Summary - shukran emarat: Celebrities Respond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.