സീതി സാഹിബ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളന പോസ്റ്റർ പ്രകാശനം ഹാഷിം നൂഞ്ഞെരി, സി.എ. മുഹമ്മദ് റഷീദ് എന്നിവർ ചേർന്നു നിർവഹിക്കുന്നു
ഷാർജ: ഏപ്രിൽ 19ന് ഷാർജയിൽ സീതിസാഹിബ് ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ നടത്തുന്ന സീതിസാഹിബ് അനുസ്മരണ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ഷാർജ കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരിയും മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദും ചേർന്നു നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ മുജീബ് തൃക്കണാപുരം അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ, സിറാജ് മുസ്തഫ, ഷാകിർ, ഗായകൻ ഷമീർ ശർവാനി, എം.സി.എ നാസർ, നാസർ ബേപ്പൂർ, പ്രസിഡന്റ് കബീർ ചന്നാങ്കര, ജന. സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ, വിവിധ സബ്കമ്മിറ്റി ജനറൽ കൺവീനർമാരായ റഷീദ് നാട്ടിക, മുഹമ്മദ് ഇരുമ്പ്പാലം, സി.കെ കുഞ്ഞബ്ദുല്ല, റിസ ബഷീർ, ഹക്കീം കുറുവാടി, കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് വെട്ടുകാട്, അബ്ദുൽകാദർ ചക്കനാത് തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ ഷാനവാസ് കെ.എസ് സ്വാഗതവും പബ്ലിസിറ്റി കൺവീനർ നുഫൈൽ പുത്തൻചിറ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.