അബൂദബി: സ്ലൈഡർ കപ്പ് ബൈനൂന ഫുട്ബാൾ ഫെസ്റ്റ് ഇന്നും നാളെയും അബൂദബി യൂനിവേഴ്സിറ്റി ടർഫ് ഗ്രൗണ്ടിൽ അരങ്ങേറും. ശനിയാഴ്ച രാത്രി ഒമ്പതിനാണ് കിക്കോഫ്. ഞായറാഴ്ച പുലർച്ച വരെ നടക്കുന്ന മാച്ചുകളിൽ 24 ടീമുകൾ കളത്തിലിറങ്ങും. 4500 ദിർഹമും കപ്പും മെഡലുകളും ആണ് ഒന്നാം സമ്മാനം. റണ്ണർ അപ്പിന് 2250, രണ്ടാം റണ്ണർ അപ്പിന് 750, മൂന്നാം റണ്ണർ അപ്പിന് 500 ദിർഹം വീതം നൽകും.
ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് ഡിഫൻഡർ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നടക്കം മികച്ച കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ടണിയും.
ഇന്ത്യൻ കളിക്കാർക്ക് മാത്രമേ ടീമുകളിൽ ഇടമുള്ളൂവെന്ന് സ്ലൈഡർ യുനൈറ്റഡ് ബൈനൂന എഫ്.സി മാനേജർമാരായ മുഹമ്മദലി, തൻവീർ അഹമ്മദ്, ടീം കോച്ച് ഹാരിബ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.