ദുബൈ: ദുബൈയിൽ കോടതി നടപടികളുടെ നിഷ്പക്ഷത ഉറപ്പാക്കാൻ പ്രത്യേക വകുപ്പ് നിലവിൽ വന്നു. യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ജുഡീഷ്യൽ ഇൻസ്പെഷൻ വകുപ്പിന് അംഗീകാരം നൽകിയത്.
ജുഡീഷ്യൽ രംഗത്തുള്ളവരുടെ പ്രവർത്തനം വിലയിരുത്താനും അവർക്കെതിരായ പരാതികളിൽ നടപടിയെടുക്കാനുമാണ് വകുപ്പ് രൂപവത്കരിച്ചത്. നീതിന്യായ രംഗത്തുള്ളവരുടെ പ്രവർത്തനവും പ്രകടനവും വകുപ്പ് നിരീക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.