അബൂദബി: യു.എ.ഇയിലുടനീളം പള്ളികളിൽ മഴക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തി. ‘സ്വലാത്തുല്‍ ഇസ്തിസ്കാഅ്’ അഥവാ മഴയെ തേടിയുള്ള നമസ്കാരമാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ എല്ലാ പള്ളികളിലും നടന്നത്.
മഴക്കുവേണ്ടി പള്ളികളില്‍ പ്രത്യേക പ്രാർഥന നടത്താന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് ആഹ്വാനം ചെയ്തതിനെ തുടർന്നാണ് വിശ്വാസികൾ പ്രാർഥനക്കായി ഒരുമിച്ച് കൂടിയത്.
പ്രവാചകന് മുഹമ്മദിന്റെ ചര്യ പിന്തുടർന്നാണ്, മഴയും കാരുണ്യവും രാജ്യത്ത് വർഷിക്കണമെന്ന ആഗ്രഹത്തോടെ പ്രത്യേക നമസ്കാരം സംഘടിപ്പിച്ചത്. മറ്റു ചില ഗള്‍ഫ് രാജ്യങ്ങളിലും മഴക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്താറുണ്ട്.
വെയിലോ വരൾച്ചയോ വർധിക്കുമ്പോൾ ജനങ്ങൾക്കും മൃഗങ്ങൾക്കും ചെടികൾക്കും മരങ്ങൾക്കുമെല്ലാം മഴ ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് മഴക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തിവന്നിരുന്നത്. പ്രവാചകചര്യ അനുസരിച്ച്, രാജ്യത്തിന്റെയോ സമുദായത്തിന്റെയോ നേതാവാണ് പ്രത്യേക പ്രാർഥനകള്‍ നിര്‍വഹിക്കുന്നതിനായി ഉത്തരവ് പുറപ്പെടുവിക്കാറ്. ഔദ്യോഗിക പ്രാർഥനയില്‍ പ്രസിഡന്റോ പ്രതിനിധിയോ പങ്കെടുക്കുന്ന പതിവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.