ശ്രീ​മു​ത്ത​പ്പ​ൻ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വം ഏ​പ്രി​ൽ അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ൽ

അ​ജ്​​മാ​ൻ: അ​യ്യ​പ്പ സേ​വ സ​മി​തി ആ​ഭി​മു​ഖ്യ​ത്തി​ൽ പ​തി​നാ​റാ​മ​ത് ശ്രീ. ​മു​ത്ത​പ്പ​ൻ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വം ഏ​പ്രി​ൽ അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ൽ അ​ജ്മാ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കും. മു​ത്ത​പ്പ​ൻ ഐ​തി​ഹ്യ​ത്തി​ന്‍റെ​യും പ​ഴ​മൊ​ഴി​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ർ​ത്തി​ണ​ക്കി​യ ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ക.

അ​ഞ്ചി​ന് ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടി​ന് മ​ല​യി​റ​ക്ക​ൽ ച​ട​ങ്ങോ​ടെ ഉ​ത്സ​വം ആ​രം​ഭി​ക്കും. വൈ​കി​ട്ട് മൂ​ന്നി​ന് മു​ത്ത​പ്പ​ൻ വെ​ള്ളാ​ട്ടം, രാ​ത്രി എ​ട്ടി​ന് മു​ടി​യ​ഴി​ക്ക​ൽ, ഒ​ൻ​പ​ത് മ​ണി​ക്ക് ക​ളി​ക്ക​പാ​ട്ട്, 12ന് ​ക​ല​ശം വ​ര​വ് എ​ന്നി​വ ന​ട​ക്കും. ആ​റാം തീ​യ​തി ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30ന്​ ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

ആ​റി​ന് തി​രു​വ​പ്പ​ന വെ​ള്ളാ​ട്ടം, പ​ന്ത്ര​ണ്ടി​ന് പ​ള്ളി​വേ​ട്ട, വൈ​കീ​ട്ട് ഏ​ഴി​ന് മു​ടി​യ​ഴി​ക്ക​ൽ ച​ട​ങ്ങും ന​ട​ക്കും. കു​ട്ടി​ക​ൾ​ക്ക് ചോ​റൂ​ണി​ന് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. നൂ​റ്റൊ​ന്ന് അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ മു​ത്ത​പ്പ​ൻ തി​രു​വ​പ്പ​ന ആ​ഘോ​ഷ സ​മി​തി​യാ​ണ് ഉ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മാ​ർ​ച്ച് 28നാ​ണ്​ ഭ​ക്ത​രു​ടെ ക​ല​വ​റ നി​റ​യ്ക്ക​ൽ ച​ട​ങ്ങ്.

Tags:    
News Summary - Sri Muthappan Thiruvappana Mahotsavam will be held on the fifth and sixth days of April.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.