ഷാർജ: സ്രോതസ്സിന്റെ വാർഷിക കുടുംബസംഗമം ‘സ്പർശം- 2024’ എന്ന പേരിൽ അജ്മാൻ കൾചറൽ സെന്ററിൽ നടന്നു. അത്തപ്പൂക്കള മത്സരം, പായസ മത്സരം സ്രോതസ്സ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ എന്നിവ വാർഷികത്തോടനുബന്ധിച്ച് നടന്നു. പൊതുസമ്മേളനത്തിൽ സ്രോതസ്സ് പ്രസിഡന്റ് ഡേവിഡ് വർഗീസ് അധ്യക്ഷതയും എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ ഉദ്ഘാടനവും ചെയ്തു.
ജനറൽ സെക്രട്ടറി ജയൻ തോമസ് സ്വാഗതം പറഞ്ഞു. ടെലി ഫെയിം കോമഡി താരം ഉല്ലാസ് പന്തളം, വൈസ് പ്രസിഡന്റ് ഐപ്പ് ജോർജ്, ട്രഷറർ മനോജ് മാത്യു, വനിത കോഓഡിനേറ്റർ റേച്ചൽ ജോർജ്, ജനറൽ കൺവീനർ സുനിൽ മാത്യു എന്നിവർ സംസാരിച്ചു.
തുടർന്ന് സ്പെഷൽ അച്ചീവ്മെന്റ് അവാർഡ് നേടിയ ജോൺ മത്തായി, പി.എം. ജോസ്, ഡോ. മനു വർഗീസ്, ഡോ. ജെറി ജയ്സൺ, ഡോ.അനീഷ് ബി. സക്കറിയ, കോശി കുഞ്ഞ് എന്നിവരെ യോഗം ആദരിച്ചു. കഴിഞ്ഞ അധ്യയന വർഷം പത്തിലും, പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. തുടർന്ന് പന്തളം ഉല്ലാസിന്റെ കോമഡി സ്കിറ്റും, സിനിമ പിന്നണി ഗായകൻ അതുൽ മറുകരയുടെ ബാൻഡും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.