അജ്മാന്: പുതിയ അധ്യയന വർഷാരംഭത്തില്‍ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കി അജ്മാന് പൊലീസ്. ഇതിന്റെ ഭാഗമായി അജ്മാൻ പൊലീസിന്റെ ജനറൽ കമാൻഡ് സ്കൂൾ ക്ലസ്റ്റർ ഏരിയകളിൽ ട്രാഫിക് സുരക്ഷിതമാക്കുന്നതിനുള്ള സമഗ്രമായ പദ്ധതി നടപ്പാക്കി. അജ്മാൻ എമിറേറ്റിൽ സുരക്ഷിതവും അപകടരഹിതവുമായ ഒരു അധ്യയന വർഷം ഉറപ്പാക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങളാണ് പൊലീസ് തയാറാക്കിയത്.
തിരക്കുള്ള സമയങ്ങളിലെ ഗതാഗതക്കുരുക്ക് കുറക്കാനും സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകളിൽ വിദ്യാർഥികളുടെ സുഗമമായ ഗതാഗതം ഉറപ്പാക്കാനും അജ്മാൻ പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ ഫൗദ് യൂസുഫ് അൽ ഖാജ പറഞ്ഞു. അടിയന്തര അപകടങ്ങളോടുള്ള പ്രതികരണത്തിന്റെ വേഗം വർധിപ്പിക്കുന്നതിന് അജ്മാൻ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ എല്ലാ സ്കൂളുകളിലേക്കും പ്രവേശന കവാടങ്ങളിൽ പട്രോളിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുന്നതിനോടൊപ്പം അവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വാഹനമോടിക്കുമ്പോഴും സ്കൂൾ ബസുകൾ ഓടുമ്പോഴും തിരക്കേറിയ സമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ഫൗദ് യൂസുഫ് അൽ ഖാജ എല്ലാ റോഡ് ഉപയോക്താക്കളോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.