റാസൽഖൈമ: യു.എ.ഇയുടെ സമസ്തമേഖലകളെയും ഉൾക്കൊള്ളിച്ച് ദൃശ്യവിരുന്നൊരുക്കി റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ. യു.എ.ഇയുടെ ചരിത്രം, സംസ്കാരം, ശാസ്ത്രം, സാമ്പത്തികം, കായികം, സാങ്കേതികം തുടങ്ങി മുപ്പതോളം പ്രധാന മേഖലകളെ പ്രതിഫലിപ്പിക്കുന്ന നൂറുകണക്കിന് ചാർട്ടുകളും മോഡലുകളുമാണ് കുട്ടികൾ ഒരുക്കിയത്. യു.എ.ഇയെ കുറിച്ച് വിപുലമായ അറിവു നേടാനും രാജ്യത്തിെൻറ ദേശീയമൂല്യങ്ങൾ ജീവിതത്തിൽ പകർത്താനും കുട്ടികളെ പര്യാപ്തമാക്കാനാണ് 'മാഗ്നം ഓപ്പസ്' പ്രദർശന പരിപാടിയെന്ന് സ്കൂൾ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ അഭിപ്രായപ്പെട്ടു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ രക്ഷിതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.