റാസല്‍ഖൈമ: കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നത് വൈറസ് വ്യാപനം കുറക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നതായി പഠനം. ഇസ്രായേലില്‍ കോവിഡ് ഡെല്‍റ്റ വകഭേദം ബാധിച്ച 11,000 പേരുടെ സാമ്പ്ൾ പരിശോധന റിപ്പോര്‍ട്ടില്‍ കേന്ദ്രീകരിച്ച് നടന്ന വിശകലനത്തിലാണ് ഈ നിഗമനമെന്ന് റാക് ഹോസ്പിറ്റല്‍ പത്തോളജി വിഭാഗം മേധാവി ഡോ. സത്യം പര്‍മാര്‍ അഭിപ്രായപ്പെട്ടു. ബൂസ്റ്റര്‍ ഡോസിെൻറ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തണം. രണ്ടു ഡോസ് വാക്സിനെടുക്കുന്നവര്‍ ഏഴു മുതല്‍ 12 മാസം വരെയാണ് വൈറസിനെ പ്രതിരോധിക്കുക.
നിശ്ചിത കാലയളവിനുശേഷം സ്വീകരിക്കുന്ന ബൂസ്റ്റര്‍ ഡോസ് അണുബാധയേറ്റാലും ഗണ്യമായി വ്യാപനം കുറക്കുന്നതിനൊപ്പം വൈറസ് മൂലം ഉണ്ടാകാനിടയുള്ള അപകടാവസ്ഥകളില്‍നിന്ന് സുരക്ഷ നല്‍കും. കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള ഒറ്റ മാര്‍ഗം വാക്സിന് മാത്രമാണെന്നതാണ് ഇതുവരെയുള്ള അനുഭവം. അപകടകരമായ രോഗാവസ്ഥകളില്‍നിന്നും ആശുപത്രിവാസത്തില്‍നിന്നും മരണത്തില്‍നിന്നുപോലും ഇത് സംരക്ഷണം നല്‍കുന്നതായും സത്യം പര്‍മാര്‍ തുടര്‍ന്നു.
മഹാമാരി പ്രതിരോധനടപടികളുമായി ആദ്യ ഘട്ടം മുതല്‍ റാക് ഹോസ്പിറ്റല്‍ രംഗത്തുണ്ടെന്ന് സി.ഇ.ഒ റാസ സിദ്ദീഖ് പറഞ്ഞു. യു.എ.ഇയിലെ വാക്സിനേഷന് പ്രോഗ്രാം പുതിയ ഉയരങ്ങള്‍ താണ്ടുമ്പോള്‍ ആൻറിബോഡികളുടെയും ബൂസ്റ്റര്‍ ഡോസുകളുടെയും പങ്കിനെക്കുറിച്ചും സമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ അകറ്റണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.