മു​ത്താ​ണ്​ ഈ മു​ത്ത് പാ​ഠ​ശാ​ല

പൂ​ര്‍വ്വി​ക​രു​ടെ സാ​ഹ​സി​ക ജീ​വി​തവ​ഴി​ക​ള്‍ വ​ര​ച്ചുകാ​ട്ടു​ക​യാ​ണ് റാ​സ​ല്‍ഖൈ​മ അ​ല്‍ റം​സി​ലെ ‘സു​വൈ​ദി പേ​ള്‍ ഫാം’. ​ഒ​രു​കാ​ല​ത്ത് സ​മ്പ​ദ്​ വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യി വ​ര്‍ത്തി​ച്ച മു​ത്തു​വാ​ര​ലി​ന് അ​റ​ബ് മ​ണ്ണി​ല്‍ 7500 ആ​ണ്ടു​ക​ളു​ടെ ച​രി​ത്ര​മു​ണ്ട്. ജ​ല​ത്തി​നി​ട​യി​ലെ മ​ര്‍ദ്ദ​വും തി​ര​ണ്ടി​ക​ള്‍ പോ​ലു​ള്ള വി​ഷ ജീ​വി​ക​ളെ​യും ഭീ​മാ​കാ​ര​മാ​യ സ്രാ​വു​ക​ളെ​യും അ​തി​ജീ​വി​ച്ചാ​ണ് മു​മ്പേ ന​ട​ന്ന​വ​ര്‍ ക​ട​ല്‍ ആ​ഴി​ക​ളി​ല്‍നി​ന്ന് മു​ത്തു​ചി​പ്പി​ക​ള്‍ വാ​രി​കൂ​ട്ടി​യ​ത്. ഈ ​സാ​ഹ​സി​ക തൊ​ഴി​ലി​ല്‍ അ​റ​ബി​ക​ളാ​യി​രു​ന്നു വി​ദ​ഗ്ധ​ര്‍. ക​ട​ല്‍ ആ​ഴ​ങ്ങ​ളി​ലേ​ക്കു​ള്ള ഓ​രോ മു​ങ്ങ​ലി​നും 60 സെ​ക്ക​ന്‍റാ​ണ് ദൈ​ര്‍ഘ്യം. ദി​വ​സം 50 മു​ത​ല്‍ 200 വ​രെ ത​വ​ണ ഇ​ത് ആ​വ​ര്‍ത്തി​ക്കും. മൂ​ക്കി​ലും കൈ​വി​ര​ലു​ക​ള്‍ക്കും മാ​ത്രം സം​ര​ക്ഷ​ണ ക​വ​ച​മു​ണ്ടാ​കും. ക​ണ്ണു​ക​ള്‍ക്കും ചെ​വി​ക​ള്‍ക്കും പ്ര​തി​രോ​ധ​മേ​തു​മി​ല്ലാ​തെ​യാ​യി​രു​ന്നു ഈ ​സാ​ഹ​സി​ക തൊ​ഴി​ല്‍. ഉ​പ​ജീ​വ​ന​മാ​ര്‍ഗ​മാ​യി മു​ത്തു​വാ​ര​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത​വ​രി​ല്‍ പ​ല​രും ജീ​വി​ത​ത്തി​ന്‍റെ സാ​യം സ​ന്ധ്യ​യി​ല്‍ അ​ന്ധ​രും ബ​ധി​ര​രും ആ​യി മാ​റി​യ​തും മ​റ്റു ചി​ല​ര്‍ അ​കാ​ല​ത്തി​ല്‍ പ​ര​ലോ​കം പൂ​കി​യ​തും ച​ങ്കി​ടി​പ്പി​ക്കു​ന്ന ച​രി​ത്രം. 1930ക​ളി​ല്‍ ജ​പ്പാ​നി​ല്‍ കൃ​ത്രി​മ മു​ത്ത് നി​ര്‍മാ​ണം തു​ട​ങ്ങി​യ​തോ​ടെ ഇ​തി​ന്‍റെ പ്ര​ഭാ​വം മ​ങ്ങി. എ​ണ്ണ​യു​ടെ ക​ണ്ട​ത്തെ​ലും ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​വും അ​റേ​ബ്യ​ന്‍ ഗ​ള്‍ഫി​ലെ മു​ത്ത് വ്യാ​പ​ര​ത്തി​ന് അ​ന്ത്യം കു​റി​ച്ചു.

മു​ത്തു​ച്ചി​പ്പി​യു​ടെ തോ​ടി​ന​ക​ത്തു നി​ന്നെ​ടു​ക്കു​ന്ന ഉ​രു​ണ്ട​തും ക​ടു​പ്പ​മു​ള്ള​തു​മാ​യ വെ​ളു​ത്ത വ​സ്തു​വാ​ണ് മു​ത്ത്. ചി​പ്പി​ക്കു​ള്ളി​ല്‍ ആ​ക​സ്മി​ക​മാ​യി അ​ക​പ്പെ​ടു​ന്ന മ​ണ​ല്‍ത്ത​രി പോ​ലെ​യു​ള്ള ബാ​ഹ്യ​വ​സ്തു​ക്ക​ളാ​ണ് മു​ത്തു​ക​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്. ന​വ​ര​ത്ന​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ത് ആ​ഭ​ര​ണ നി​ര്‍മാ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്നു. ബാ​ഹ്യ​വ​സ്തു​ക്ക​ള്‍ ചി​പ്പി​യു​ടെ മാം​സ ഭാ​ഗ​ത്തെ ശ​ല്യ​പ്പെ​ടു​ത്തു​ന്നു. ഇ​തി​നെ ചെ​റു​ക്കു​ന്ന​തി​ന് ചി​പ്പി ദ്ര​വം പു​റ​പ്പെ​ടു​വി​ക്കു​ന്നു. ഈ ​ദ്ര​വം ബാ​ഹ്യ വ​സ്തു​വി​നെ ആ​വ​ര​ണം ചെ​യ്ത് ക​ട്ട​പി​ടി​ക്കു​ന്ന​താ​ണ് മു​ത്ത്. ചി​പ്പി​ക്കു​ള്ളി​ല്‍ ക​യ​റു​ന്ന വെ​ള്ള​ത്തു​ള്ളി കാ​ല​ങ്ങ​ള്‍ കൊ​ണ്ട് ഉ​റ​ഞ്ഞ് ക​ട്ടി​യാ​യാ​ണ് മു​ത്തു​ണ്ടാ​കു​ന്ന​തെ​ന്നാ​യി​രു​ന്നു പ​ഴ​മ​ക്കാ​രു​ടെ വി​ശ്വാ​സം.

‘എ​ന്‍റെ അ​ഭി​നി​വേ​ശ​വും സ്വ​പ്ന​ങ്ങ​ളും അ​റേ​ബ്യ​ന്‍ മു​ത്തി​ല്‍ വേ​രൂ​ന്നി​യി​രി​ക്കു​ന്നു. മു​ത്തു​ക​ളു​ടെ തി​ള​ക്കം എ​ല്ലാ​യ്​​പ്പോ​ഴും മ​ന​സി​നെ​യും ആ​ത്മാ​വി​നെ​യും പ്ര​കാ​ശി​പ്പി​ക്കു​ന്നു. ഓ​രോ മു​ത്തും ത​ന്‍റെ സ​മ്പൂ​ര്‍ണ​ത​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്നു’ - സു​വൈ​ദി പേ​ള്‍ ഫാം ​ഉ​ട​മ അ​ബ്ദു​ല്ല അ​ല്‍ സു​വൈ​ദി​യു​ടെ വാ​ക്കു​ക​ളെ അ​ര്‍ഥ​പൂ​ര്‍ണ​മാ​ക്കു​ന്ന​താ​ണ് അ​ല്‍ റം​സി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘പേ​ള്‍ ഫാം’. ​അ​ല്‍റം​സ് തീ​ര​ത്ത് നി​ന്ന് 30 മി​നി​ട്ട് ബോ​ട്ടി​ല്‍ യാ​ത്ര ചെ​യ്താ​ണ് ഈ ​മു​ത്ത് പാ​ഠ​ശാ​ല​യി​ലെ​ത്തു​ക. പ്ര​കൃ​തി​യെ​യും സം​സ്കാ​ര​ത്തെ​യും തൊ​ട്ട​റി​ഞ്ഞ ബോ​ട്ട് യാ​ത്ര​യി​ല്‍ ഒ​ട്ട​ക​വും ജ​ല​വും മു​ത്തും പി​ന്നെ അ​റ​ബി​യു​മു​ള്‍പ്പെ​ടെ​യു​ള്ള കാ​ഴ്ച്ച സ​ഞ്ചാ​രി​ക​ള്‍ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ്.

പ​ര്‍വ​ത​വും ക​ണ്ട​ല്‍ക്കാ​ടു​മു​ള്‍പ്പെ​ടെ പ്ര​കൃ​തി മ​നോ​ഹാ​രി​ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള അ​ല്‍ റം​സ് മ​ല്‍സ്യ ബ​ന്ധ​ന ഗ്രാ​മ​മാ​യാ​ണ് കാ​ല​ങ്ങ​ളാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്. ഓ​ള​പ്പ​ര​പ്പി​ല്‍ ‘സു​വൈ​ദി പേ​ള്‍ ഫാം’ ​പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​തോ​ടെ ക​ട​ലും മ​ല​നി​ര​ക​ളും ചേ​ര്‍ന്നു നി​ല്‍ക്കു​ന്ന അ​ല്‍ റം​സി​ന്‍റെ ഖ്യാ​തി ഉ​യ​ര്‍ന്നു. പ​തി​വ് യാ​ത്ര​ക​ളി​ല്‍നി​ന്ന് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് വ്യ​ത്യ​സ്ത അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​ണ് ‘മു​ത്ത് പാ​ഠ​ശാ​ല​യി​ലേ​ക്കു​ള്ള’ സ​ഞ്ചാ​രം. നാ​ലാ​യി​രം ച​തു​ര​ശ്ര വി​സ്തൃ​തി വ​രു​ന്ന​താ​ണ് മു​ത്ത് ഉ​ല്‍പാ​ദ​ന​ത്തി​നും പ​രി​ച​ര​ണ​ത്തി​നു​മു​ള്ള സു​വൈ​ദി​യു​ടെ പേ​ള്‍ ഫാം. ​മു​ത്തു വാ​ര​ലി​ന് പൂ​ര്‍വി​ക​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പാ​യ്ക​പ്പ​ലി​ന്‍െ​റ മാ​തൃ​ക​യി​ല്‍ ഇ​രു നി​ല​ക​ളി​ലു​ള്ള ‘സു​വൈ​ദി പേ​ള്‍ ഫാം’ ​പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് ഇ​തി​ന് മ​ധ്യ​ത്തി​ലാ​ണ്. മു​ത്തു വാ​ര​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ല്ലാം ഈ ​പാ​ഠ​ശാ​ല​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്നു. മു​ത്തി​ന്‍റെ സം​സ്ക​ര​ണ​വും വ്യാ​പാ​ര​വും തു​ട​ങ്ങി ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും പു​സ്ത​ക​വും വ​സ്ത്ര​ങ്ങ​ളും. മു​ത്തു​ക​ളി​ല്‍ തീ​ര്‍ത്ത ആ​ഭ​ര​ണ​ങ്ങ​ളും പേ​ന​ക​ളും ഇ​വി​ടെ വി​ല്‍പ്പ​ന​ക്കു​ണ്ട്. മു​ത്തു​ക​ളു​ടെ ലോ​കം വി​പു​ല​മാ​ണ്. വൈ​വി​ധ്യ​ങ്ങ​ളും വ​ര്‍ണ​ങ്ങ​ളും നി​റ​ഞ്ഞ​വ​യാ​ണ് മു​ത്തു​ക​ള്‍. തൂ​ക്ക​ത്തി​ലു​മു​ണ്ട് ഈ ​വൈ​ജാ​ത്യ​ങ്ങ​ള്‍. എ​ല്ലാം ഒ​ത്തി​ണ​ങ്ങി​യ മു​ത്തു​ക​ള്‍ക്ക് ഇ​ന്നും ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. 2005ലാ​ണ് റാ​ക് അ​ല്‍ റം​സി​ല്‍ ‘സു​വൈ​ദി പേ​ള്‍ ഫാം’ ​പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​ത്. സ​ന്ദ​ര്‍ശി​ക്ക​ണ​മെ​ന്നു​ള്ള​വ​ര്‍ക്ക് 050 8370448 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Suwaidi Pearl Farm in Ras Al Khaimah Al Rums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.