ദുബൈ: ഇന്ത്യ മഹാരാജ്യത്തെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ എക്കാലവും ഭരിക്കാമെന്നു കരുതിയവരുടെ ഹുങ്കിനേറ്റ തിരിച്ചടിയാണ് പൊതുതെരെഞ്ഞെടുപ്പു ഫലമെന്നും അന്യോന്യം അകറ്റുന്ന രാഷ്ട്രീയം ദീർഘകാലം നിലനിൽക്കില്ലെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ.
ദുബൈ കെ.എം.സി.സിയുടെ കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബുഹൈൽ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ജനാധിപത്യ ഇന്ത്യ, പ്രതീക്ഷയും പ്രത്യാശകളും’ എന്ന വിഷയത്തിലെ സിമ്പോസിയത്തിൽ ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം പറഞ്ഞു.
പി.കെ. അൻവർ നഹ, എ.എ. ജലീൽ, ഡോ. ശരീഫ് പൊവ്വൽ, കാദർ അരിപ്പാമ്പ്ര എന്നിവർ സംസാരിച്ചു . ഇബ്രാഹിം മുറിച്ചാണ്ടി, കെ.പി.എ. സലാം, ഹുസൈനാർ ഹാജി, ഹംസ തോട്ടി, ഹസൻ ചാലിൽ, അബ്ദുല്ല ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ, ഫൈസൽ പട്ടേൽ, ഇൻകാസ് നേതാക്കളായ സജി ബേക്കൽ, ഹരീഷ് മേപ്പാട്, അഹ്മദ് അലി ബെണ്ടിച്ചാൽ, ഫിറോസ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ബഷീർ പാറപ്പള്ളി ഖിറാഅത്തും ട്രഷറർ ഡോ. ഇസ്മായിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.