റാസല്‍ഖൈമ: മലയാളം മിഷന് റാക് മേഖലാ അധ്യാപക സംഗമം റാസല്‍ഖൈമയില്‍ നടന്നു. തമാം പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങ് റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു. മലയാളം മിഷന് റാക് മേഖല ചെയര്മാന് കെ. അസൈനാർ 'സൂര്യകാന്തി' ഉദ്ഘാടനം ചെയ്തു. മലയാളം മിഷന് റാക്-ഫുജൈറ കോഓഡിനേറ്റര്‍ അക്ബര്‍ ആലിക്കര 'കണിക്കൊന്ന' പ്രഖ്യാപനം നടത്തി. പ്രസിഡന്റ് നാസര്‍ അല്‍ദാന അധ്യക്ഷതവഹിച്ചു. അധ്യാപകര്‍ക്കുള്ള അനുമോദനപത്രവും സുഗതാഞ്ജലി കാവ്യാലാപന മല്‍സരത്തില്‍ റാക് മേഖലയിലെ ജേതാക്കള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.
റാക് മേഖല കോഓഡിനേറ്റര്‍ ബബിത നൂര്‍, കേരള സമാജം സെക്രട്ടറി സജി വരിയങ്ങാട്, മുഹമ്മദലി, കവിത പ്രദോഷ്, ശക്തിധരന്, ഷാജി, അക്കാദമിക് കമ്മിറ്റിയംഗങ്ങളായ പ്രസന്ന ഭാസ്കര്‍, നാസര്‍ അല്‍മഹ, സ്റ്റുഡന്റ്സ് ഓര്‍ഗനൈസര്‍ അഖില, ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് നസീര്‍ ചെന്ത്രാപ്പിന്നി, റാക് മേഖലാ വൈസ് പ്രസിഡന്റുമാരായ വിനയന്, എം.ബി. അനീസുദ്ദീന്‍, കമ്മിറ്റിയംഗം റസല്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബിജു സ്വാഗതവും മിഷന് സോഷ്യല്‍ മീഡിയ കോഓഡിനേറ്റര്‍ സജിത്കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.