അപകടം നടന്ന ബസ് 

വാനിൽ ഉറങ്ങിപ്പോയ പിഞ്ചുകുഞ്ഞ്​​ ശ്വാസംമുട്ടി മരിച്ചു

അജ്​മാൻ: സ്​കൂൾ വാനിൽ ഉറങ്ങിപ്പോയ പിഞ്ചുകുഞ്ഞ്​ ശ്വാസംമുട്ടി മരിച്ചു. ​മൂന്നര വയസ്സുള്ള വിദ്യാർഥിയാണ്​ ഡ്രൈവറുടെ അശ്രദ്ധകാരണം ദാരുണമരണത്തിന്​ കീഴടങ്ങിയത്​. കൊടുംചൂടിൽ നാലുമണിക്കൂറോളം അടച്ചിട്ട വാനിൽ കഴിഞ്ഞതാണ്​ മരണത്തിനിടയാക്കിയത്​.

സ്​കൂളിലേക്ക്​ പോകുന്നതിനിടെ അറബ് സ്വദേശിയായ കുട്ടി വണ്ടിയിൽ ഉറങ്ങിപ്പോവുകയായിരുന്നു. ഇത്​ ശ്രദ്ധിക്കാതെ ഉത്തരവാദപ്പെട്ടവര്‍ വാഹനം അടച്ചുപൂട്ടി പോയി. ഉച്ചഭക്ഷണ സമയത്താണ് കുട്ടിയെ കാണാനില്ലെന്ന വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ശ്വാസംകിട്ടാതെ ഗുരുതരാവസ്ഥയിലായ കുട്ടിയെ അജ്​മാൻ ആമിന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തിൽ ബസി​െൻറ സൂപ്പർവൈസറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ടാലൻറ്​ ഡെവലപ്‌മെൻറ്​ സെൻററി​േൻറതാണ് അത്യാഹിതം സംഭവിച്ച ഈ വാഹനം. സ്ഥാപനത്തി​െൻറ വാണിജ്യ ലൈസൻസ് ഒരു വർഷം മുമ്പ് കാലഹരണപ്പെട്ടതായും പൊലീസ് കണ്ടെത്തി.

മരണം തേടിയെത്താൻ വെറും 10 മിനിറ്റ്​ മതി

കഠിന ചൂട് സമയങ്ങളില്‍ ഇത്തരത്തില്‍ വാഹനത്തില്‍ അകപ്പെട്ടുപോകുന്നപക്ഷം വാഹനത്തിലെ താപനില വർധിക്കും. ഇത്തരം സാഹചര്യങ്ങളിൽ 10 മിനിറ്റിനകം ചിലപ്പോൾ മരണം വരെ സംഭവിക്കാം എന്നാണ്​ വിദഗ്​ധര്‍ പറയുന്നത്.

കടുത്ത ശിക്ഷയുള്ള കുറ്റം

കുട്ടികളെ ഒറ്റക്ക്​ വാഹനത്തിലാക്കി പോകുന്നത് യു.എ.ഇ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. കുട്ടികളുടെ അവകാശ സംരക്ഷണ നിയമപ്രകാരമായിരിക്കും പ്രതിക്കെതിരെ ശിക്ഷ നടപ്പാക്കുക. മരണത്തിനോ അപകടത്തിനോ കാരണമാകുന്ന ഇത്തരം വിഷയങ്ങളില്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും 10 വർഷം തടവുമാണ് യു.എ.ഇ നിയമം അനുശാസിക്കുന്നത്.

Tags:    
News Summary - The child who forgot on the bus died of suffocation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.