കോവിഡ് എത്തിയതോടെ മറ്റ് രോഗങ്ങളെ അവഗണിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അങ്ങനെ തള്ളേണ്ടതല്ല ഹൃദ്രോഗം പോലുള്ള രോഗങ്ങൾ.
കോവിഡ് പോസിറ്റിവായി, സുഖമായ ശേഷം ഹൃദയസംബന്ധമായ രോഗങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ടോ. ഇവ ഏതു രീതിയിലാണ് ബാധിക്കുന്നത്.ഈ സംശയങ്ങൾക്കുള്ള മറുപടിയാണ് ഇന്ന് വിവരിക്കുന്നത്.
കോവിഡ് ബാധിച്ച ഭൂരിപക്ഷം ആളുകൾക്കും പൂർണമായും സുഖപ്പെടുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പോസിറ്റിവ് വശം. ൃഹൃദയ രക്തചംക്രമണവുമായി ബന്ധപ്പെട്ട രോഗാവസ്ഥ ഉണ്ടെങ്കിൽ മറ്റാരേക്കാളും വേഗത്തിൽ നിങ്ങളെ കോവിഡ് കീഴടക്കിയേക്കും എന്ന് ഭയപ്പെടേണ്ട.
എന്നാൽ, ബി.പി, ഡയബറ്റിസ് മെലിറ്റസ് (പഞ്ചസാര), ഹൈപ്പർലിപിഡീമിയ (കൊളസ്ട്രോൾ) പോലുള്ള ഹൃദയ സംബന്ധമായ അപകടഘടകങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കണം.
1. വൈറസ് ശ്വാസകോശത്തിൽ വീക്കംവരുത്തുമ്പോൾ നമ്മുടെ രക്തത്തിൽ ഓക്സിജൻ കുറയുന്നു. അതിനാൽ ശരീരത്തിലൂടെ കൂടുതൽ രക്തം പമ്പ് ചെയ്യാൻ ഹൃദയം കഠിനമായി പരിശ്രമിക്കേണ്ടിവരുന്നു. ഇത് മുേമ്പ ഹൃദ്രോഗമുള്ളവർക്ക് അപകടകരമാണ്.
2. മറ്റ് വൈറൽ അണുബാധകളെപ്പോലെ കൊറോണ വൈറസും ഹൃദയത്തിെൻറ പേശികോശങ്ങളെ നേരിട്ട് ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യും. ഇതിനെ മയോകാർഡിറ്റിസ് എന്നു വിളിക്കുന്നു.
3. സൈറ്റോകൈൻ കൊടുങ്കാറ്റ് എന്നറിയപ്പെടുന്ന ശരീരത്തിെൻറ സ്വന്തം രോഗപ്രതിരോധ സംവിധാനത്തിെൻറ പ്രതികരണത്തിലൂടെ ഹൃദയം കേടാകുകയും പരോക്ഷമായി വീക്കം സംഭവിക്കുകയും ചെയ്യാം. ഒരു വൈറസ് ആക്രമിക്കുമ്പോൾ, ശരീരം സമ്മർദത്തിന് വിധേയമാവുകയും കാറ്റെകോളമൈൻസ് എന്ന രാസവസ്തുക്കൾ പുറത്തുവിടുകയും ചെയ്യുന്നു, ഇത് ഹൃദയത്തിെൻറ പോസ്റ്റ് വൈറൽ കാർഡിയോമിയോപ്പതിക്ക് ഇടയാക്കുന്നു
4. അണുബാധ സിരകളുടെയും ധമനികളുടെയും ആന്തരിക പ്രതലങ്ങളെയും ബാധിക്കുന്നു. ഇത് രക്തക്കുഴലുകളുടെ വീക്കത്തിനും വളരെ ചെറിയ വെസൽസിലെയും രക്തം കട്ടപിടിക്കാൻ കാരണമാകുന്നു. ഇത് ചെറിയ രക്തക്കുഴലുകളെ തടയുകയും വേദനയുണ്ടാക്കുകയും ചെയ്യും.
മറ്റ് സാധാരണ വൈറൽ അണുബാധകളിൽ നിന്ന് വ്യത്യസ്തമായി നേരത്തേയുള്ള ഹൃദ്രോഗമില്ലാത്ത ആരോഗ്യമുള്ള രോഗികൾക്ക് കോവിഡിനു ശേഷം ഹൃദ്രോഗം വരാം. ഇത് സാധാരണയായി ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ്, നെഞ്ചുവേദന, മയക്കം എന്നിവയായി പ്രകടമാകുന്നു. അപകടസാധ്യത ഘടകങ്ങളും ഹൃദ്രോഗവും കോവിഡിനു മുമ്പും ശേഷവും നന്നായി നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.അതിനാൽ മേൽപറഞ്ഞ രോഗമുള്ളവർക്ക് കോവിഡ് വന്നാൽ ഹൃദ്രോഗവിദഗ്ധെൻറ സഹായം തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.