ദുബൈ: അബൂദബി ആസ്ഥാനമായി പുറത്തിറങ്ങുന്ന യു.എ.ഇയിലെ പ്രമുഖ പത്രമായ അൽഫജറിൽ അഭിപ്രായം രേഖപ്പെടുത്തി മലയാളി മാധ്യമപ്രവർത്തകനും. ദേശീയദിനാചരണത്തോടനുബന്ധിച്ചാണ് പത്രം യു.എ.ഇയെകുറിച്ച് വ്യത്യസ്ത രാജ്യങ്ങളിലുള്ളവരുടെ അഭിപ്രായം ആരാഞ്ഞത്. ഇന്ത്യയെ പ്രതിനിധീകരിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അബ്ദു ശിവപുരം യു.എ.ഇയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി.
സമാധാനപരമായ സഹവർത്തിത്വത്തിെൻറ സവിശേഷമായ മാതൃകയാണ് യു.എ.ഇ പ്രതിനിധീകരിക്കുന്നതെന്നും അതാണ് എല്ലാ വിഭാഗങ്ങളും ഇന്ത്യൻ സമൂഹത്തിലെ എല്ലാ അംഗങ്ങളും വലിയ സ്നേഹവും നിർവചിക്കാനാവാത്ത വിലമതിപ്പും രാജ്യ സ്ഥാപകനും ശിൽപിയുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോട് കാട്ടുന്നതെന്നും മാധ്യമപ്രവർത്തകൻ അബ്ദു ശിവപുരം പറഞ്ഞു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് എല്ലാവരെയും ഒരു പോലെ ഇഷ്ടപ്പെടുന്നു. രാജ്യത്തിെൻറയോ വൈവിധ്യത്തിെൻറയോ പേരിൽ മനുഷ്യരെ വേർതിരിച്ചുകാണാൻ ഇൗ രാജ്യം ഇഷ്ടപ്പെടുന്നില്ല. അഭിമാന ഉറവിടമായ മഹത്തായ ഭൂതകാലത്തെ സംരക്ഷിക്കുമ്പോൾ തന്നെ കൂടുതൽ സമൃദ്ധമായ ഭാവിയാണ് രാജ്യം പ്രതീക്ഷിക്കുന്നത് -പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ അബ്ദു ശിവപുരം വ്യക്തമാക്കി. ഇൗജിപ്ത്, ഫലസ്തീൻ, ലെബനാൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖരും യു.എ.ഇയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.