ഉമ്മുൽഖുവൈൻ: വിദ്യാർഥികളുടെ നൂതന കഴിവുകളും സർഗാത്മകതയും പ്രദർശിപ്പിക്കാനായി ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽ ഖുവൈൻ ‘സ്റ്റം എക്സിബിഷൻ ലൂമിനിസ്-24’ ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ സലാം ഒലയാട്ട് പ്രദർശനം ഉദ്ഘാടനം ചെയ്തു.
ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം (സ്റ്റം) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാർഥികളുടെ വൈവിധ്യമാർന്ന പ്രോജക്ടുകൾ പ്രദർശനത്തിൽ പ്രദർശിപ്പിച്ചു. ഭാവിനേതാക്കളെയും പുതുതലമുറയേയും രൂപപ്പെടുത്തുന്നതിൽ സ്റ്റം വിദ്യാഭ്യാസം നിർണായക പങ്കുവഹിക്കുന്നതായി ദി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. സൈഫുദ്ദീൻ പി. ഹംസ പറഞ്ഞു.
വൈസ് ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ അഞ്ജന ഏറാടി, ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് ചെറിയാൻ, ദുബൈ വാർത്ത ചാനൽ ഡയറക്ടർ ജാഫർ കാരയിൽ എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. അല്ലാമാ ഇഖ്ബാൽ ദിനവും ഹിന്ദി സാഹിത്യ ദിനവും ഇതോടൊപ്പം ആചരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ മേരി ബ്രിഗത്ത് പരിപാടിയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.