ക്വിസ് മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ ബാനൂസ് പൂക്കോട്ടുപാടം, റഷീദ് കാവന്നൂർ, മുംതാസ് കൊല്ലം
അൽഐൻ: ‘നമ്മൾ പ്രവാസികൾ’ സൗഹൃദ കൂട്ടായ്മ ഒരു മാസമായി സംഘടിപ്പിച്ചു വന്ന റമദാൻ ക്വിസ് മത്സരം സമാപിച്ചു. ഹാഫിള് മുഹമ്മദ് അൻസിൽ കൂട്ടായി ക്വിസ് മാസ്റ്ററായി നടത്തിയ മത്സരത്തിൽ ബാനൂസ് പൂക്കോട്ടുപാടം ഒന്നാം സ്ഥാനവും റഷീദ് കാവന്നൂർ (ഒമാൻ) രണ്ടാംസ്ഥാനവും മുംതാസ് കൊല്ലം (കുവൈത്ത്) മൂന്നാം സ്ഥാനവും നേടി.
സമാപന ദിവസം നടന്ന പരിപാടി അലിമോൻ പെരിന്തല്ലൂർ ഉദ്ഘാടനം ചെയ്തു. നാസർ താണിക്കാട് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.എസ്.എ. അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് പെരിന്തല്ലൂർ സ്വാഗതം പറഞ്ഞു.
പി.കെ. മുസ്തഫ കൂട്ടായി, സി. ഹമീദ് വൈരങ്കോട്, ഫാറൂഖ് കോക്കൂർ, കബീർ കൂട്ടായി, ആഷിഖ് ഖത്തർ, ജമീല കുവൈത്ത്, സുമ ആറ്റിങ്ങൽ, കാസിം പടിഞ്ഞാറങ്ങാടി, ടി.ബി.ആർ. ബഷീർ എന്നിവർ സംസാരിച്ചു. കൂട്ടായ്മ വർഷന്തോറും നടത്തി വരുന്ന റമദാൻ റിലീഫ് ധനസഹായ വിതരണം ഈ വർഷവും 80ൽ പരം കുടുംബങ്ങളിലേക്ക് എത്തിച്ചു നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ക്വിസ് മത്സരവിജയികൾക്ക് കാഷ് പ്രൈസുകൾ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.