മനോജ് കെ. ജയന്‍റെ 'മക്കത്തെ ചന്ദ്രിക' രണ്ടാം ഭാഗം പുറത്തിറങ്ങി

ദുബൈ: നടൻ മനോജ് കെ. ജയൻ പാടി അഭിനയിച്ച് ഹിറ്റ് ആയ 'മക്കത്തെ ചന്ദ്രിക' എന്ന സംഗീത ആൽബത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങി. മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ആൽബം റിലീസ് ചെയ്‌തത്‌. ആൽബം പുറത്തിറങ്ങി മണിക്കൂറുകൾക്കകം വൈറൽ ആവുകയും ചെയ്തു.

മക്കത്തെ ചന്ദ്രിക രണ്ടിന്‍റെ സി.ഡി ദുബൈയിൽ പ്രകാശനം ചെയ്തു. ദുബൈ എമിഗ്രഷനിലെ ഉന്നതോദ്യോഗസ്ഥൻ അബ്ദുല്ല ഫലക് നാസ് മക്കത്തെ ചന്ദ്രിക രണ്ടിന്‍റെ സി.ഡി പ്രകാശനം ചെയ്തു. മക്കത്തെ ചന്ദ്രികയ്ക്ക് പ്രവാസി മലയാളികൾ നൽകിയ വലിയ സ്നേഹമാണ് രണ്ടാം ഭാഗം ഇറക്കാൻ പ്രചോദനമെന്ന് മനോജ് കെ. ജയൻ പറഞ്ഞു. മതേതര മൂല്യങ്ങൾ ഉയർത്തി ഇനിയും പാട്ടുകൾ ഇറക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഈ ആൽബത്തിലും മനോജ് കെ. ജയൻ ആണ് പാടുന്നത്. ഫൈസൽ പൊന്നാനിയുടെതാണ് വരികൾ. അൻഷാദ് തൃശൂർ സംഗീതം. 

Tags:    
News Summary - The second part of 'Makkathe Chandrika' has been released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.