താ​പ​നി​ല കു​റ​യും; മ​ഴ​ക്കും സാ​ധ്യ​ത

ദു​ബൈ: രാ​ജ്യ​ത്ത്​ ബു​ധ​നാ​ഴ്ച താ​പ​നി​ല വീ​ണ്ടും കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റെ​ഡ്, യെ​ല്ലോ മു​ന്ന​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലും തീ​ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്​ ബു​ധ​നാ​ഴ്ച മ​ഴ സാ​ധ്യ​ത​യു​ള്ള​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്ച വ​രെ രാ​ത്രി ഈ​ർ​പ്പ​മു​ള്ള അ​വ​സ്ഥ​യും തു​ട​ർ​ന്ന് മൂ​ട​ൽ​മ​ഞ്ഞും രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ഈ ​ആ​ഴ്ച​യി​ൽ മ​ണി​ക്കൂ​റി​ൽ 40 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ലു​ള്ള കാ​റ്റും പ്ര​തീ​ക്ഷി​ക്കാം.

Tags:    
News Summary - The temperature will decrease; Chance of rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.