ദുബൈ: മുന്നറിയിപ്പില്ലാതെ ചില രാജ്യങ്ങൾ അതിർത്തികൾ അടച്ചതോടെ കുരുക്കിലായിപ്പോയവർക്ക് ആശ്വാസം പകർന്ന് യു.എ.ഇയുടെ പുതിയ തീരുമാനം.ടൂറിസ്റ്റ് വിസയിൽ യു.എ.ഇയിലെത്തിയവരുടെ വിസ കാലാവധി ഒരു മാസം അധികം നീട്ടി നൽകാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടു.
മുന്നറിയിപ്പില്ലാതെ അതിർത്തികൾ അടച്ചതോടെ പല രാജ്യങ്ങളിലെ എയർപോർട്ടുകളും പൂർണമായി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.സ്വന്തം രാജ്യത്തേക്കോ വീടുകളിലേക്കോ തിരികെയെത്താനാവാതെ കുരുക്കിലായിപ്പോയവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായാണ് വിസ കാലാവധി നീട്ടി നൽകിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.ഉത്തരവ് പ്രകാരം, യു.എ.ഇയിൽ സന്ദർശക വിസയിലുള്ള വിനോദ സഞ്ചാരികളുടെ വിസ ഫീസില്ലാതെ ഒരു മാസത്തേക്ക് നീട്ടിക്കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.