ദുബൈ: ഡോളറിനെതിരെ രൂപയുടെ നിരക്ക് റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് വർധിച്ചു. വെള്ളിയാഴ്ച ഒരു യു.എ.ഇ ദിർഹമിന് 22.73 ദിർഹം വരെ രേഖപ്പെടുത്തി. ഇന്ത്യൻ രൂപക്കെതിരെ ദിർഹമിന്റെ ഉയർന്ന നിരക്കുകളിലൊന്നാണിത്.
കറൻസി ട്രേഡിങ് അനുസരിച്ച്, യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ആയിരുന്നു. ഇതേ തുടർന്നാണ് ദിർഹമിന്റെ വിനിമയത്തിലും മാറ്റം പ്രതിഫലിച്ചത്. വിനിമയ നിരക്ക് ഉയർന്നതോടെ പ്രവാസികൾ കൂടുതലായി നാട്ടിലേക്ക് പണമയക്കാൻ അവസരം ഉപയോഗിക്കുന്നുണ്ട്. എമിറേറ്റ്സ് എൻ.ബി.ഡി വഴി പണമയച്ചവർക്ക് 22.59രൂപ വരെ ലഭിച്ചു.
മികച്ച വിനിമയനിരക്ക് ലഭ്യമായതോടെ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വർധിച്ചതായി എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. എന്നാൽ, നിരക്ക് വരുംദിവസങ്ങളിൽ വർധിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും ഏറെയുണ്ട്. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളർ ശക്തിപ്പെട്ടതാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തിന് തിരിച്ചടിയായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.