യു.എ.ഇയിലേക്ക്​ വിസിറ്റ്​ വിസക്കാർക്ക്​ അനുമതി: തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു

ദുബൈ: വിസിറ്റ്​ വിസസക്കാർക്കും ഇ - വിസക്കാർക്കും യു.എ.ഇയി​ലേക്ക്​ നേരിട്ട്​ വരാമെന്ന തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. ഇത്​ സംബന്ധിച്ച്​ എയർ അറേബ്യയുടെ നിർദേശം വിവിധ ട്രാവൽ ഏജൻസികൾക്ക്​ ലഭിച്ചു. എന്നാൽ, മരവിപ്പിച്ച നടപടി താൽകാലികമാണെന്നാണ്​ അറിയാൻ കഴിഞ്ഞത്​.

ഇന്ത്യ, പാകിസ്​താൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ വിസിറ്റ്​ വിസക്കാർക്ക്​ ഷാർജയിലേക്ക്​ വരാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്​. അതേസമയം, മറ്റ്​ രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ ഷാർജയിലേക്ക്​ ഇ- വിസയിൽ വരുന്നതിന്​ തടസമില്ല. റസിഡൻറ്​ വിസക്കാർക്ക്​ നേരത്തെ മതൽ അനുമതി നൽകിയിരുന്നു.

Tags:    
News Summary - The wait is over Visiting visa holders can come to the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT