പൊലീസ് യുവതിയുടെ ഭർത്താവിന് വാച്ച്​ കൈമാറുന്നു

വിമാനത്താവളത്തിലെ വാച്ച്​ മോഷ്​ടാവ്​ എട്ടു മാസത്തിനുശേഷം കുടുങ്ങി

ഷാർജ: പലനാൾ കള്ളൻ ഒരു നാൾ പിടിയിലെന്ന പഴമൊഴിക്കെന്നും പുതുമയുണ്ടെന്ന് അരക്കിട്ടുറപ്പിച്ച് പറയുകയാണ് ഷാർജ പൊലീസ്. എട്ടു മാസം മുമ്പ് ഷാർജ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന് യുവതിയുടെ വിലപിടിപ്പുള്ള വാച്ച്​ മോഷ്​ടിച്ചയാളെയും വാച്ചും ഷാർജ പൊലീസ് കണ്ടെത്തി.

സുരക്ഷ ചെക്ക് പോയൻറിൽ നിന്ന് ദക്ഷിണേഷ്യക്കാരനായ യാത്രക്കാരനാണ് തന്ത്രപൂർവ്വം വാച്ച് മോഷ്​ടിച്ചത്. ഇയാൾ വസ്ത്രങ്ങൾക്കുള്ളിൽ വാച്ച് ഒളിപ്പിക്കുന്നതും തന്ത്രപൂർവം നീങ്ങുന്നതും സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കിയ പൊലീസ്, മാസങ്ങൾക്കു ശേഷം രാജ്യത്തെ മറ്റൊരു വിമാനത്താവളം വഴി എത്തിയ ഇയാളെ വലയിലാക്കുകയായിരുന്നു. വാച്ചുകൾ യുവതിയുടെ ഭർത്താവിന് കൈമാറിയതായി എയർപോർട്ട് പൊലീസ് ഡിപാർട്മെൻറ് മേധാവി ലഫ്. കേണൽ മത്താർ സുൽത്താൻ അൽ കെത്ബി പറഞ്ഞു. വാച്ച് തിരികെ ലഭിക്കാൻ ജാഗ്രതയോടെ പ്രവർത്തിച്ച പൊലീസിന് ഉടമ നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.