ദുബൈ: കേരളത്തിൽ യുവജനങ്ങളും വിദ്യാർഥികളും ലഹരിയുടെ പിടിയിലാകുന്നത് ഗുരുതരമായ പ്രശ്നമാണെന്നും രാഷ്ട്രീയ പാർട്ടികളിലും യുവജന-വിദ്യാർഥി സംഘടനകളിലും നേതൃസ്ഥാനങ്ങളിൽ ഉള്ളവർ ലഹരിമരുന്നുമായി പിടിയിലാകുമ്പോൾ, അവരെ സംരക്ഷിക്കുന്ന സമീപനം അതീവ അപകടകരമാണെന്നും ഗുരുവിചാരധാര പ്രസ്താവനയിൽ പറഞ്ഞു. കോളജ് കാമ്പസുകളിൽ ലഹരിവസ്തുക്കളുമായി ആരെങ്കിലും പിടിയിലായാൽ അതിനെ ന്യായീകരിക്കരുത്. എല്ലാ വിദ്യാർഥി സംഘടനകളും ലഹരി മാഫിയയുടെ വേരുകൾ കണ്ടെത്തി, അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സഹകരിക്കണം.
കോളജ് കാമ്പസുകളിൽ മയക്കുമരുന്ന് വ്യാപനം തടയാൻ അധ്യാപകരും വിദ്യാർഥി സംഘടനകളും ശക്തമായി ഇടപെടണം. കൂടാതെ, പ്രധാന നഗരങ്ങളിൽ ലഹരി വ്യാപനം നിയന്ത്രിക്കുന്നതിനായി വിദ്യാർഥി സംഘടനകൾ കൂടുതൽ സജീവമായി ഇടപെടണമെന്നും ഗുരുവിചാരധാര യു.എ.ഇ കമ്മിറ്റിയുടെ പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ, ഒ.പി. വിശ്വംബരൻ, പ്രഭാകരൻ പയ്യന്നൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.