വിവാഹം കഴിഞ്ഞവർ എമിറേറ്റ്സ് ഐ.ഡി പുതുക്കണം

ദുബൈ: വിവാഹത്തിനുമുമ്പ് എമിറേറ്റ്സ് ഐ.ഡി ലഭിച്ചവർ വിവാഹശേഷം ഇത് പുതുക്കണമെന്ന് ഓർമിപ്പിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി.

ചിലർ വിവാഹശേഷം ഭാര്യയുടെ കുടുംബപ്പേര് ഒപ്പംചേർക്കുന്ന സാഹചര്യത്തിലാണ് നിർദേശം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ കസ്റ്റമർ സർവിസ് സെന്‍റർ സന്ദർശിച്ചാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.

ഇമാറാത്തികളും ഗൾഫ് പൗരന്മാരും മക്കൾക്ക് 15 വയസ്സ് തികഞ്ഞ് 30 ദിവസത്തിനുള്ളിൽ എമിറേറ്റ്സ് ഐ.ഡിയും ജനസംഖ്യ രജിസ്റ്റർ പ്രോഗ്രാമും പുതുക്കണം. ഐ.സി.പി കസ്റ്റമർ സർവിസ് സെന്‍ററിലെത്തിയാണ് പുതുക്കേണ്ടത്.

Tags:    
News Summary - Those who are married should renew their Emirates ID

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.