Transport

ആ​ൽ മ​ക്​​തൂം പാ​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച​യും ഗ​താ​ഗ​തം അ​നു​വ​ദി​ച്ചു

ദു​ബൈ: ന​ഗ​ര​ത്തി​ലെ ആ​ൽ മ​ക്​​തൂം പാ​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച​യും ഗ​താ​ഗ​തം അ​നു​വ​ദി​ച്ച്​ അ​ധി​കൃ​ത​ർ. അ​റ്റ​കു​റ്റ​പ്പ​ണി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ മു​ത​ൽ​ പാ​ലം ഞാ​യ​റാ​ഴ്ച​ക​ളി​ൽ തു​റ​ന്നി​രു​ന്നി​ല്ല. പ്ര​ധാ​ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ജ​നു​വ​രി 16ന്​ ​പൂ​ർ​ത്തി​യാ​യ​താ​യി വ്യ​ക്ത​മാ​ക്കി​യാ​ണ്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) ഞാ​യ​റാ​ഴ്ച​ക​ളി​ലും തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​രി​ക്കും. എ​ല്ലാ ഞാ​യ​റാ​ഴ്ച​യും പു​ല​ർ​ച്ചെ 1 മു​ത​ൽ 4.30 വ​രെ​യും വ്യാ​ഴാ​ഴ്ച​ക​ളി​ൽ പ​തി​വ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പു​ല​ർ​ച്ചെ 1 മു​ത​ൽ 4.30 വ​രെ​യു​മാ​ണ്​ അ​ട​ച്ചി​ടു​ക.

പാ​ലം വീ​ണ്ടും തു​റ​ക്കു​ന്ന​ത് ക്രീ​ക്കി​ന്​ ര​ണ്ട്​ ക​ര​ക​ളി​ലു​മാ​യു​ള്ള ദേ​ര​ക്കും ബ​ർ ദു​ബൈ​ക്കും ഇ​ട​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​തി​വ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കും. ഇ​ത്​ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ പാ​ലം ദി​വ​സ​വും രാ​ത്രി 11 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു വ​രെ​യും ഞാ​യ​റാ​ഴ്ച​ക​ളി​ൽ 24 മ​ണി​ക്കൂ​റും അ​ട​ച്ചി​ട്ടി​രു​ന്നു.

Tags:    
News Summary - Transport in Al Maktoum Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.